AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ

Teen Harassed by Mob in Samastipur, Four Arrested: സമസ്തിപൂരിലെ ജഗത്‌സിംഗ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ ഒരു സംഘം അളുകൾ പെൺകുട്ടിയെയും സുഹൃത്തിനെയും വളയുകയായിരുന്നു. യാത്രക്കിടെ വാഹം നിർത്തി ഫോട്ടോ എടുക്കാനായി ഇറങ്ങിയപ്പോഴാണ് ഇരുവർക്കും നേരെ അതിക്രമം ഉണ്ടായത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Catherine Falls Commercial/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 24 Sep 2026 | 03:52 PM

ബീഹാറിലെ ജമുയിയിൽ വിദ്യാർത്ഥിനിയെ നടുറോഡിൽ വെച്ച് ഒരു കൂട്ടം ആളുകൾ ആക്രമിച്ച സംഭവത്തിൻ്റെ നടുക്കം മാറും മുൻപേ സംസ്ഥാനത്ത് സമാനമായ മറ്റൊരു സംഭവം കൂടി. ജമുയിയിൽ നിന്ന് 131 കിലോമീറ്റർ അകലെയുള്ള സമസ്തിപൂരിലാണ് പെൺകുട്ടിക്ക് നേരെ ആൾക്കൂട്ട അതിക്രമം നടന്നത്. ആൺ സുഹൃത്തിനൊപ്പം ഡോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ലൈംഗികമായി ഉപദ്രവികുകയുമായിരുന്നു.. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമസ്തിപൂരിലെ ജഗത്‌സിംഗ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ ഒരു സംഘം അളുകൾ പെൺകുട്ടിയെയും സുഹൃത്തിനെയും വളയുകയായിരുന്നു. യാത്രക്കിടെ വാഹം നിർത്തി ഫോട്ടോ എടുക്കാനായി ഇറങ്ങിയപ്പോഴാണ് ഇരുവർക്കും നേരെ അതിക്രമം ഉണ്ടായത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ആൾക്കുട്ടം പെൺകുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിൽ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ കർശന നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Also Read: ‘നിങ്ങൾ മരിച്ചാലും എനിക്കൊരു പ്രശ്നവുമില്ല, ബസ് നിർത്തില്ല’; യു.പിയിൽ 9 പേർ വെന്തുമരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നല് പ്രതികലെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സാമുഹ്യ മാധ്യമങ്ങളിൽ പൃചരിക്കുന്ന വീഡിയോയിൽ കാണുന്ന പ്രതികളെല്ലാം ജഗത്‌സിംഗ്പൂർ ഗ്രാമവാസികൾ തന്നെയാണെന്ന് പ്രദേശവാസികളും സ്ഥിരീകരിക്കുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് ബിഹാറിലെ ജമുയിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി ഉപദ്രവിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നത്. ശനിയാഴ്ച വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് അതിക്രമം നടന്നത്. സംഘത്തിലെ ഒരാൾ ആൺകുട്ടിയുടെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് വലിച്ച് ഭീഷണിപ്പെടുത്തുന്നതും, ഭയന്നോടാൻ ശ്രമിച്ച പെൺകുട്ടിയെ മുഖം മൂടി ധരിച്ച മറ്റൊരാൾ കയറിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതൊടെ സംഭവത്തിൽ വലിയ പ്രതിഷേധം തന്നെ ഉയർന്നു, ആളുകൾ ബിഹാർ പൊലീസിനെ ടാഗ് ചെയ്ത് കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാന് സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

English Summary

Days after the Jamui incident, another shocking video surfaced from Bihar’s Samastipur showing a mob harassing a girl and her male friend. Police have arrested four men involved in the attack.

Follow Us