AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Weight loss Kuthiraivali Kanji: തടി കുറയുന്നില്ലെന്ന് ഇനി പറയരുത്! ഈ കഞ്ഞി ആഴ്ചയിൽ മൂന്ന് തവണ കുടിച്ചാൽ മതി, ശരീരഭാരം താനെ കുറയും

Weight loss Kuthiraivali Kanji: ഒപ്പം അല്പം നടത്തവും വ്യായാമവും ഉണ്ടെങ്കിൽ തന്നെ നമ്മുടെ ശരീരത്തിന്റെ തടി കുറയാനുള്ള ഒരു സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും നാം ഡയറ്റ് ചെയ്യുമ്പോൾ ചില പ്രത്യേക ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തടി കുറയുന്നതിന്റെ വേഗത കൂട്ടാൻ വളരെ സഹായിക്കും. പ്രത്യേകിച്ച് ചില മില്ലെറ്റുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അതിൽ ഒന്നാണ് കുതിരാവലി. മാർക്കറ്റിൽ സുലബമായി ലഭിക്കുന്ന കുതിരവാലി ഡയറ്റിൽ.....

Ashli C
Ashli C | Published: 24 Sep 2026 | 04:28 PM
 ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് എന്ത് ഭക്ഷണം കഴിക്കാം എന്നുള്ളത്. സാധാരണ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ചെറിയതോതിൽ അളവു കുറച്ചു കഴിച്ചാൽ തന്നെ തടി കുറയും. ഒപ്പം അല്പം നടത്തവും വ്യായാമവും ഉണ്ടെങ്കിൽ തന്നെ നമ്മുടെ ശരീരത്തിന്റെ തടി കുറയാനുള്ള ഒരു സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും നാം ഡയറ്റ് ചെയ്യുമ്പോൾ ചില പ്രത്യേക ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തടി കുറയുന്നതിന്റെ വേഗത കൂട്ടാൻ വളരെ സഹായിക്കും.(IMAGE CREDIT SOURCE: YOUTUBE)

1 / 5
പ്രത്യേകിച്ച് ചില മില്ലെറ്റുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അതിൽ ഒന്നാണ് കുതിരാവലി. മാർക്കറ്റിൽ സുലബമായി ലഭിക്കുന്ന കുതിരവാലി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ശരീര ഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ സാധിക്കും. കാരണം ഇതിൽ നിറയെ നാരുകളും ഇരുമ്പും അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് വളരെയധികം സഹായകമാണ്.

2 / 5
കുതിരാവലിയിൽ ധാരാളം നാരുകളാണ് അടങ്ങിയിരിക്കുന്നതിനാൽ ഇത് വയർ പെട്ടെന്ന് നിറഞ്ഞത് പോലെയുള്ള തോന്നൽ ഉണ്ടാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നു. കുതിരാവലി കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഇതിന് ആവശ്യമായി കുതിരാവലി അരി അരക്കപ്പ്, ചെറുപയൽ കാൽകപ്പ്, ചെറിയ ഉള്ളി നാലെണ്ണം, വെളുത്തുള്ളി രണ്ട് അല്ലി, ജീരകം അര ചെറിയ ടീസ്പൂൺ, ആവശ്യത്തിനു ഉപ്പ് പാചകത്തിന് വെള്ളം എന്നിവയാണ്.

കുതിരാവലിയിൽ ധാരാളം നാരുകളാണ് അടങ്ങിയിരിക്കുന്നതിനാൽ ഇത് വയർ പെട്ടെന്ന് നിറഞ്ഞത് പോലെയുള്ള തോന്നൽ ഉണ്ടാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നു. കുതിരാവലി കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിന് ആവശ്യമായി കുതിരാവലി അരി അരക്കപ്പ്, ചെറുപയൽ കാൽകപ്പ്, ചെറിയ ഉള്ളി നാലെണ്ണം, വെളുത്തുള്ളി രണ്ട് അല്ലി, ജീരകം അര ചെറിയ ടീസ്പൂൺ, ആവശ്യത്തിനു ഉപ്പ് പാചകത്തിന് വെള്ളം എന്നിവയാണ്.

3 / 5
ഇതിനായി ആദ്യം എടുത്തുവച്ച കുതിരാവലി അരിയും ചെറുപയറും കഴുകി വൃത്തിയാക്കിയ ശേഷം ഏകദേശം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കാനായി വെക്കുക. ഇത് ദാന്യം പെട്ടെന്ന് വെന്തു കിട്ടാനും എളുപ്പം പാകം ആക്കുവാനും വളരെയധികം സഹായിക്കും.ശേഷം ഒരു പാത്രത്തിലോ മൺകലത്തിലോ ആവശ്യത്തിനു വെള്ളം ഒഴിച്ചു തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന കുതിരാവലി അരിയും ചെറുപയറും വെള്ളത്തിൽ ചേർക്കുക, ഇതിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം എന്നിവ കൂടി ചേർക്കാം.

4 / 5
തുടർന്ന് തീ കുറച്ചുവെച്ച് അടച്ചുവെച്ച് ഇത് നന്നായി വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കേണ്ടതാണ്. കഞ്ഞി പരുവത്തിൽ നന്നായി കുഴഞ്ഞു വെന്തു വരുമ്പോൾ പാകത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.ഇത് ചെറു ചൂടോടെയാണ് കഴിക്കേണ്ടത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെയും രാത്രിയും ഉള്ള ഭക്ഷണത്തിന് പകരമായി ഈ കഞ്ഞി ശീലമാക്കുന്നത് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും ഊർജ്ജസ്വലയോടെ ഇരിക്കാനും ഏറെ സഹായിക്കും.

5 / 5
Follow Us