വാങ്ങുന്നെങ്കിൽ ടോപ് വേരിയന്റ് വാങ്ങുക! 7900mAh ബാറ്ററി സഹിതം പോക്കോ M8x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Poco M8x 5G launched in India: പോക്കോ M8x 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+128GB വേരിയന്റിന് 20,999 രൂപയും 6GB+128GB വേരിയന്റിന് 22,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ യഥാക്രമം 18999 രൂപ, 20999 രൂപ വിലകളിൽ വാങ്ങാനാകും. ഗ്രീൻ വീഗൻ ലെതർ ബാക്ക്, കൊബാൾട്ട് ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

പോക്കോ തങ്ങളുടെ എം സീരീസിന്റെ ഭാഗമായി പുതിയ പോക്കോ M8x 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് വേരിയന്റുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത്. എങ്കിലും വാങ്ങുന്നുണ്ടെങ്കിൽ ടോപ് വേരിയന്റ് തന്നെ വാങ്ങുന്നതാണ് നല്ലത്, രണ്ട് വേരിയന്റുകളും തമ്മിൽ ഏകദേശം 2000 രൂപയുടെ വ്യത്യാസമാണ് ഉണ്ടാകുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 5 മൊബൈൽ ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഇത്. (Image credit: Flipkart, Poco)

ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 240Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. കൂടാതെ കണ്ണിന്റെ സുരക്ഷയ്ക്കായി ലോ ബ്ലൂലൈറ്റ് TÜV റൈൻലാൻഡ് ട്രിപ്പിൾ സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉണ്ട്.

പ്രോസസർ: ഒക്ട-കോർ (2×2.4GHz കോർടെക്സ്-A78 & 6×2GHz കോർടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 5 4nm ചിപ്സെറ്റ് ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്. അഡ്രിനോ 613 GPU, 4GB / 6GB LPDDR4X റാം (+6GB വേരിയന്റിൽ 6GB വെർച്വൽ റാം), 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഉണ്ട്.

ക്യാമറ: 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), ഫ്ലിക്കർ സെൻസർ, LED ഫ്ലാഷ്, 1080p വരെ വീഡിയോ റെക്കോർഡിംഗ് 8MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ, 1080p വരെ വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം. 6 വർഷത്തെ സുരക്ഷാ പാച്ചുകൾക്കൊപ്പം 4 OS അപ്‌ഡേറ്റുകളും ലഭിക്കും.

ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 7900mAh ബാറ്ററിയാണ് ഇതിലുള്ളത്. നോർമൽ യൂസിൽ ഏകദേശം മൂന്ന് ദിവസം വരെ ബാറ്ററി ചാർജ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ റിവേഴ്സ് ചാർജിങ് ഫീച്ചറുള്ളതിനാൽ മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാനും ഉപയോഗിക്കാനാകും.

മറ്റ് പ്രധാന ഫീച്ചറുകൾ: സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, മൾട്ടി-ലെയർ ട്രിപ്പിൾ കൂളിംഗ് സിസ്റ്റം എന്നിവ ഇതിലുണ്ട്.

വിലയും ലഭ്യതയും: പോക്കോ M8x 5ജിയുടെ 4GB+128GB വേരിയന്റിന് 20,999 രൂപയും 6GB+128GB വേരിയന്റിന് 22,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ യഥാക്രമം 18999 രൂപ, 20999 രൂപ വിലകളിൽ വാങ്ങാനാകും. ഓഗസ്റ്റ് 27 മുതൽ ഫ്ലിപ്കാർട്ട് വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും. ഗ്രീൻ വീഗൻ ലെതർ ബാക്ക്, കൊബാൾട്ട് ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.