വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലിയിൽ ഒളിഞ്ഞിരിക്കുത്: ആരോഗ്യവും രുചിയും കൂട്ടാൻ ചെയ്യേണ്ടത് | Potato Peel Health Benefits, Surprising Ways to Add Nutrient-Rich Potato Peels to Your Plate Malayalam news - Malayalam Tv9

Potato Peels Benefits: വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലിയിൽ ഒളിഞ്ഞിരിക്കുത്: ആരോഗ്യവും രുചിയും കൂട്ടാൻ ചെയ്യേണ്ടത്

Published: 

05 Jun 2026 | 01:35 PM

Potato Peel Health Benefits: നമ്മൾ ഈ വലിച്ചെറിയുന്ന തൊലിയിലാണ് ഉരുളക്കിഴങ്ങിൻ്റെ യഥാർത്ഥ പോഷകങ്ങളിൽ പകുതിയിലധികവും അടങ്ങിയിരിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഫൈബർ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ഈ ഉരുളക്കിഴങ്ങിൻ്റെ പുറംന്തൊലി. അതിനാൽ ഇനി മുതൽ ഉരുളക്കിഴങ്ങിൻ്റെ തൊലി കളഞ്ഞ് പോഷകങ്ങൾ പാഴാക്കരുത്. ആരോഗ്യത്തിനൊപ്പം രുചി കൂട്ടാനും ഉരുളക്കിഴങ്ങ് തൊലി നിങ്ങളുടെ പ്ലേറ്റിലെത്താൻ ചെയ്യേണ്ട ചില പൊടികൈകൾ നമുക്ക് നോക്കാം.

1 / 5
നമ്മളിൽ ഭൂരിഭാഗം പേരും ഉരുളക്കിഴങ്ങ് കൊണ്ട് കറിയും ഫ്രൈയും എല്ലാം ഉണ്ടാക്കുമ്പോൾ ആദ്യം ചെയ്യുന്നത് അതിൻ്റെ തൊലി കളയുക എന്നതാണ്. എന്നാൽ, നമ്മൾ ഈ വലിച്ചെറിയുന്ന തൊലിയിലാണ് ഉരുളക്കിഴങ്ങിൻ്റെ യഥാർത്ഥ പോഷകങ്ങളിൽ പകുതിയിലധികവും അടങ്ങിയിരിക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ. ശരീരത്തിന് ആവശ്യമായ ഫൈബർ, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ഈ ഉരുളക്കിഴങ്ങിൻ്റെ പുറംന്തൊലി. (Image Credit Source: Getty Images)

2 / 5
അതിനാൽ ഇനി മുതൽ ഉരുളക്കിഴങ്ങിൻ്റെ തൊലി കളഞ്ഞ് പോഷകങ്ങൾ പാഴാക്കരുത്.  ആരോഗ്യത്തിനൊപ്പം രുചി കൂട്ടാനും ഉരുളക്കിഴങ്ങ് തൊലി നിങ്ങളുടെ പ്ലേറ്റിലെത്താൻ ചെയ്യേണ്ട ചില പൊടികൈകൾ നമുക്ക് നോക്കാം. ഉരുളക്കിഴങ്ങ് തൊലി നന്നായി കഴുകി ഉണക്കിയ ശേഷം അല്പം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ, കുരുമുളക് പൊടി, മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഓവനിലോ എയർ ഫ്രയറിലോ വെച്ച് ബേക്ക് ചെയ്തോ അല്ലെങ്കിൽ ചീനച്ചട്ടിയിൽ വറുത്തോ എടുത്താൽ കിടിലൻ ക്രിസ്പി ചിപ്സ് കഴിക്കാം.

3 / 5
കറികളിലെ ഗ്രേവിക്കോ സൂപ്പുകൾക്കോ നല്ല കൊഴുപ്പ് കിട്ടാൻ കോൺഫ്ലോറിന് പകരം ഉരുളക്കിഴങ്ങ് തൊലി ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കിയ ഉരുളക്കിഴങ്ങ് തൊലി നന്നായി വേവിച്ച ശേഷം മിക്സിയിൽ അടിച്ചെടുത്ത് സൂപ്പുകളിലോ വെജിറ്റബിൾ കുറുമയിലോ ചേർത്താൽ രുചിയും കൂടും ഗ്രേവി നല്ല തിക്ക് ആകുകയും ചെയ്യും. കറിയുടെ കൊഴിപ്പും കൂടും വേറിട്ടൊരു രുചിയും നിങ്ങൾക്ക് ഇതിലൂടെ ആസ്വദിക്കാനാകും.

4 / 5
പച്ചക്കറി സൂപ്പുകളും നൂഡിൽസും ഒക്കെ ഉണ്ടാക്കുമ്പോൾ ചേർക്കാൻ പറ്റിയ ഹെൽത്തി സ്റ്റോക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കാരറ്റ്, സവാള എന്നിവയുടെ കഷ്ണങ്ങൾക്കൊപ്പം കഴുകി വൃത്തിയാക്കിയ ഉരുളക്കിഴങ്ങ് തൊലിയും ചേർത്ത് വെള്ളത്തിൽ നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക. ഈ വെള്ളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച് സൂപ്പുകൾക്ക് ബേസ് ആയി ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഇനിയാരും ഉരുളക്കിഴങ്ങിൻ്റെ തൊലി വലിച്ചെറിയരുത്.

5 / 5
ഉള്ളിപ്പകോഡ ഉണ്ടാക്കുന്നത് പോലെ ഉരുളക്കിഴങ്ങ് തൊലി നീളത്തിൽ അരിഞ്ഞ് കടലമാവ്, കായപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് എണ്ണയിൽ വറുത്തെടുക്കാം. മഴക്കാലത്ത് ചായയ്ക്കൊപ്പം കഴിക്കാൻ നല്ലൊരു പലഹാരമാണിത്. ഉരുളക്കിഴങ്ങ് മണ്ണിൽ വിളയുന്ന കിഴങ്ങായതുകൊണ്ട് തന്നെ അതിന്റെ തൊലി ഉപയോഗിക്കുമ്പോൾ  വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവെച്ച ശേഷം നന്നായി കഴുകി വൃത്തിയാക്കുക.

Follow Us
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം?
കിഡ്നി സ്റ്റോണുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സന്ധി വേദന ഒഴിവാക്കാൻ കഴിക്കേണ്ടുന്നവ
രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ