AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pradhama Drishtiya Kuttakkar: ​തോക്ക് മുതൽ ടിപ്പർ ലോറി വരെ, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ ലോജിക് അത്ര പോരെന്ന് സോഷ്യൽ മീഡിയ

Pradhama Drishtiya Kuttakkar Social Media Comments: പാർവതി തിരുത്ത് പ്രധാന വേഷത്തിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്തത്. ഇപ്പോൾ പൊതുവേ കണ്ടുവരുന്ന ഒരു ട്രെൻഡ് തീയറ്റർ റിലീസിനു ശേഷം ഒടിടിയിലേക്ക് എത്തുമ്പോൾ സിനിമയുടെ ഓരോ സീനുകളെയും ഷോട്ടുകളെയും ഇഴകീറി പരിശോധിക്കുന്നതാണ്.

Amal KV
Amal KV | Published: 13 Oct 2026 | 09:12 PM
അത്തരത്തിൽ നോക്കുമ്പോൾപ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെയും സോഷ്യൽ മീഡിയ സിനിമ പേജുകളിലെ നിരൂപകർ വെറുതെ വിടുന്നില്ല.  ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ സിനിമയായി എത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെ സംബന്ധിച്ചിടത്തോളം കഥയിൽ കുറച്ചധികം ലോജിക്കൽ എലമെന്റ്സ് കടന്നു വരുന്നുണ്ട്. ( Image Credit Source Social Media, Screen Grab)

1 / 5
പ്രധാനമായും  സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നത് സിനിമയിലെ ഈ ലോജിക്കുകളാണ്. സിനിമയിലെ ചില ലോജിക്കുകൾ അത്ര പോരെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന ചില പ്രതികരണങ്ങൾ പറയുന്നത്.  പോലീസ് സ്റ്റേഷനിൽ നടക്കുന്ന കുറ്റകൃത്യത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

2 / 5
പോലീസ് സ്റ്റേഷനിൽ അപ്രതീക്ഷിതമായി നടക്കുന്ന ഒരു കൊലപാതകവും അതിൽ അകപ്പെട്ടുപോകുന്ന കുറച്ചു പോലീസുകാരുമാണ്  കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ കൊലപാതകത്തിന് കാരണമായ തോക്കും ബുള്ളറ്റും അതുമൂലം കൊല്ലപ്പെടുന്ന അവളുടെ മൃതദേഹം സൂക്ഷിക്കുന്ന ലോറിയും ഒക്കെ അത്ര കൃത്യമായി കണക്ട് ആവുന്നില്ലെന്ന് ചിലർ പറയുന്നു.

3 / 5
ക്ലോസ് റേഞ്ചിൽ വെടിയേൽക്കുന്ന ആളുടെ ശരീരത്തിൽ നിന്ന് വളരെ എളുപ്പത്തിൽ ബുള്ളറ്റ് തിരി‍ച്ചെടുക്കുന്നതും കാലങ്ങളായി പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട ടിപ്പർ ലോറി പെട്ടെന്നൊരു ദിവസം വന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ലാതെ ഓടുന്നതുമെന്നാം അത്ര കൺവിൻസിം​ഗ് അല്ലെന്നാണ് അവരുടെ അഭിപ്രായം.

4 / 5
അതിനൊപ്പം സിനിമയിൽ ഉണ്ണിമായ പ്രസാദ് കൈകാര്യം ചെയ്ത പോലീസ് കോൺസ്റ്റബിൾ വേഷം ഓവർ ആയി അഭിനയിച്ചു, വിജയരാഘവൻ കൈകാര്യം ചെയ്ത ഹാരിസ് ബീരാൻ എന്ന പോലീസ് ഉദ്യോസ്ഥന്  ഓവർ ഹൈപ്പ് കൊടുത്തു. സിനിമയിലെ വില്ലൻ വേഷത്തിലുള്ള ആൾ അത്രയും നല്ല ജീവിത സാ​ഹചര്യമുണ്ടായിട്ടും എന്തുകൊണ്ട് തെറ്റായ മാർ​ഗത്തിലേക്ക് പോയി എന്ന് പറയുന്നില്ല, എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ.

5 / 5
Follow Us