‘Khalifa’ box office collection: ഖലീഫയ്ക്ക് മികച്ച തുടക്കം; ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത് 5.68 കോടി
Prithviraj Sukumaran's 'Khalifa' Registers 46% Opening Day Occupancy: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമായ 'ഖലീഫ'യ്ക്ക് ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം. ആദ്യ ദിനം തന്നെ തിയേറ്ററുകളിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം റിലീസ് ദിവസം 4.90 കോടി രൂപയാണ് ഇന്ത്യയിലെ നെറ്റ് കളക്ഷൻ. ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 5.68 കോടി രൂപയാണ്.

1,967 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ആദ്യ ദിനം 46 ശതമാനം ഒക്യുപൻസിയാണ് ലഭിച്ചത്. രാത്രിയിലെ ഷോകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 55.83 ശതമാനമായിരുന്നു രാത്രി ഷോകളിലെ ഓക്യുപെൻസി. ഈവനിംഗ് ഷോകളിൽ ഒക്യുപൻസി 42.42 ശതമാനമായിരുന്നു. രാവിലെ ഇത് 40.97 ശതമാനവും ഉച്ചയ്ക്ക് 32.92 ശതമാനവുമായിരുന്നു. (Image Credit source: Facebook Prithviraj Sukumaran)

കേരളം തന്നെയാണ് ബോക്‌സ് ഓഫീസ് കളക്ഷനിൽ ഏറ്റവും മുന്നിലുള്ളത്. ചിത്രത്തിൻ്റെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷനിലേക്ക് 4.85 കോടി രൂപയും കേരളത്തിൽ നിന്നാണ് ലഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച കർണാടകയാണ് കളക്ഷനിൽ തൊട്ടുപിന്നിലുള്ളത്. കർണാടകയിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യ ദിനം 44 ലക്ഷം കളക്ഷൻ ചിത്രം സ്വന്തമാക്കി.

തമിഴ്‌നാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യദിനത്തിൽ തമിഴ്‌നാട്ടിൽ നിന്ന് 20 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നാല് ലക്ഷം രൂപയും ചിത്രം കളക്ട് ചെയ്തു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ലക്ഷം രൂപ കൂടി ലഭിച്ചതോടെയാണ് ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ 5.68 കോടി രൂപയിലെത്തിയത്.

ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പോക്കിരി രാജ'യ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഖലീഫ'. സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകൻ വൈശാഖിൻ്റെ ആദ്യ ചിത്രമായിരുന്നു പോക്കിരി രാാജ. അതിന് ശേഷം 15 വർഷൾക്ക് ശേഷമാണ് തങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത് എന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

റിലീസ് ദിവസം തന്നെ ഖലീഫയുടെ രണ്ടാം ഭാഗവും അണിയറ പ്രവർത്തർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലാണ് രണ്ടാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുക മാമ്പറക്കൽ അഹമ്മദലിയുടെ ഒരു വലിയ ലോകത്തിൻ്റെ, വലിയ കഥയുടെ അടർത്തിമാറ്റപ്പെട്ട ഒരു ഏട് മാത്രമാണ് ഖലീഫ പാർട്ട് വൺ എന്നും മോഹൻലാലലിൻ്റെ മാസ്സ് ആക്ഷൻ സിനിമക്കായി കാത്തിരിക്കുകയാണെന്നും രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു.