68 പന്തിൽ 181 റൺസ്, 19 സിക്‌സറുകൾ! ടി20 ചരിത്രം തിരുത്തി പ്രിയാൻഷ് ആര്യ
Priyansh Arya Hits Record 181 With 19 Sixes in SMAT : സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ക്യാപ്റ്റന്‍ പ്രിയാന്‍ഷ് ആര്യ. തമിഴ്‌നാടിനെതിരായ മത്സരത്തില്‍ 68 പന്തില്‍ 181 റണ്‍സാണ് പ്രിയാന്‍ഷ് ആര്യ അടിച്ചുകൂട്ടിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ക്യാപ്റ്റന്‍ പ്രിയാന്‍ഷ് ആര്യ. തമിഴ്‌നാടിനെതിരായ മത്സരത്തില്‍ 68 പന്തില്‍ 181 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഏഴ് ഫോറും, 19 സിക്‌സറുകളും പായിച്ചു (ചിത്രങ്ങള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേതല്ല, Image Credit Source: PTI).

ടി20-യില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. 2026-ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെഎല്‍ രാഹുല്‍ നേടിയ 152 റണ്‍സായിരുന്നു മുന്‍ റെക്കോഡ്. ഈ റെക്കോഡാണ് പ്രിയാന്‍ഷ് തകര്‍ത്തെറിഞ്ഞത്. സ്‌ട്രൈക്ക് റേറ്റ് 266.18.

ടി20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് പ്രിയാന്‍ഷ് നേടിയത്. 188 റണ്‍സ് നേടിയ ലുവാൻ-ഡ്രെ പ്രിട്ടോറിയസാണ് ഒന്നാമത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും പ്രിയാന്‍ഷ് സ്വന്തമാക്കി. മേഘാലയയ്‌ക്കെതിരെ ഹൈദരാബാദിനായി തിലക് വർമ്മ നേടിയ 151 റൺസിന്റെ മുൻ റെക്കോർഡാണ് താരം തകർത്തത്.

പ്രിയാന്‍ഷിന്റെ ബാറ്റിങ് മികവില്‍ ഡല്‍ഹി അനായാസം തമിഴ്‌നാടിനെ തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 275 റണ്‍സെടുത്തു. തമിഴ്‌നാടിന്റെ പോരാട്ടം 18.3 ഓവറില്‍ 159 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. പ്രിയാന്‍ഷിന്റെ വ്യക്തിഗത പ്രകടനത്തെക്കാള്‍ 22 റണ്‍സ് കുറവായിരുന്നു തമിഴ്‌നാടിന്റെ ആകെ സ്‌കോര്‍.

ഈ പ്രകടനത്തോടെ പ്രിയാന്‍ഷ് ദേശീയ ടീമിന്റെ വാതില്‍ തള്ളിത്തുറക്കുകയാണെന്ന് മുന്‍താരം പ്രിയങ്ക് പാഞ്ചാല്‍ പ്രശംസിച്ചു. ഐപിഎല്ലിൽ പ്രിയാൻഷ് ആര്യ തകർപ്പൻ ഫോമിലായിരുന്നു. അതിനുള്ള അംഗീകാരമായി ഇന്ത്യ എ ടീമിലും അവസരങ്ങൾ ലഭിച്ചു. ഇപ്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 180-ലധികം റൺസ് നേടുന്ന ഇത്തരം പ്രകടനങ്ങളിലൂടെ അവൻ ടീമിന്റെ വാതിൽ തള്ളിത്തുറക്കുകയാണ്. ഈ സീസണിൽ രഞ്ജി ട്രോഫിയിലും അവൻ ഒരു മികച്ച സെഞ്ച്വറി നേടിയിട്ടുണ്ട് എന്നത് മറക്കരുതെന്ന് പാഞ്ചാല്‍ എക്‌സില്‍ കുറിച്ചു.