അഞ്ച് മിനിറ്റിൽ തയാറാക്കാം നാടൻ ഇഞ്ചി തൈര്: റെസിപ്പി അറിയാം | Quick Delicious Kerala Traditional Inji thayir Easy Recipe ​In Malayalam, Try It Now Malayalam news - Malayalam Tv9

Inji Thayir Recipe: അഞ്ച് മിനിറ്റിൽ തയാറാക്കാം നാടൻ ഇഞ്ചി തൈര്: റെസിപ്പി അറിയാം

Published: 

10 Sep 2026 | 07:50 PM

Kerala Traditional Inji Thayir Recipe: തൈരിലെ പ്രോബയോട്ടിക്സും ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വയറിലെ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവ വളരെ വേഗത്തിൽ കുറയ്ക്കുന്നു. ഇഞ്ചിയിലെ ജിഞ്ചറോൾ ആന്റിഓക്‌സിഡന്റുകൾ പ്രദാനം ചെയ്യുമ്പോൾ തൈര് ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയകളെ നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തൈരിലെ പ്രോട്ടീനും ഇഞ്ചിയുടെ മെറ്റബോളിസം വർദ്ധിപ്പിക്കാനുള്ള ശേഷിയും വിശപ്പ് നിയന്ത്രിക്കാനും അമിതഭാരം കുറയ്ക്കാനും സഹായിക്കും.

1 / 5
ഉച്ചയൂണിന് എന്തുണ്ടാക്കും എന്നത് മിക്ക വീടുകളിലും വീട്ടമമ്മമാരെ കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ നമ്മുടെ മലയാളികൾക്ക് നിരവധി കൂട്ടുകളുണ്ട്. അത്തരത്തിൽ ഊണിന് മറ്റ് കറികളൊന്നും ഇല്ലെങ്കിലും വയറുനിറയെ ചോറുണ്ണാൻ സാധിക്കുന്ന ഒന്നാണ് പരമ്പരാഗത രീതിയിലുള്ള നാടൻ ഇഞ്ചി തൈര്. ദഹനത്തിനും ഏറെ ഉത്തമമായ ഈ വിഭവം വളരെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാം. (Image Credit Source: Getty Images)

2 / 5
ആവശ്യമായ ചേരുവകൾ: ഇഞ്ചി: 2 ടേബിൾസ്പൂൺ ചെറുതായി കൊത്തി അരിഞ്ഞത്, പച്ചമുളക്: 2-3 എണ്ണം വട്ടത്തിൽ അരിഞ്ഞത്, കട്ടത്തൈര്: 1 കപ്പ് നന്നായി ഉടച്ചെടുത്തത്, ചെറിയ ഉള്ളി: 4-5 എണ്ണം ആവശ്യമെങ്കിൽ ചെറുതായി അരിഞ്ഞത്, കടുക്: 1/2 ടീസ്പൂൺ, വറ്റൽ മുളക്: 2 എണ്ണം, കറിവേപ്പില: 2 തണ്ട്, വെളിച്ചെണ്ണ: 1-2 ടേബിൾസ്പൂൺ, ഉപ്പ്: ആവശ്യത്തിന്, കായപ്പൊടി: ഒരു നുള്ളു ഇത്രയുമാണ് ഈ കൂട്ട് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

3 / 5
തയ്യാറാക്കുന്ന വിധം: നന്നായി ഉടച്ചെടുത്ത കട്ടത്തൈരിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ളു കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചിയുടെ പച്ചമണം മാറി നേരിയ പൊൻനിറം ആകുന്നത് വരെ വഴറ്റണം.

4 / 5
ഇഞ്ചി നന്നായി മൂത്തതിന് ശേഷം തീ ഓഫ് ചെയ്യുക. ഈ ചൂടാറിയ മിശ്രിതം തയ്യാറാക്കി വെച്ചിരിക്കുന്ന തൈരിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടുചോറിനൊപ്പം കട്ടത്തൈരിന്റെയും വറുത്ത ഇഞ്ചിയുടെയും സുഗന്ധമുള്ള ഈ ഇഞ്ചി തൈര് വിളമ്പാം. വയറിനും ദഹനത്തിനുമെല്ലാം വളരെ നല്ലൊരു വിഭവമാണിത്. ദിവസവും വ്യത്യസ്തമായ കറികൾ പരീക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് ഒരു ദിവസം തയ്യാറാക്കാവുന്നതാണ്.

5 / 5
ഇഞ്ചിയുടെയും തൈരിൻ്റെയും ​ഗുണങ്ങൾ: തൈരിലെ പ്രോബയോട്ടിക്സും ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വയറിലെ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവ വളരെ വേഗത്തിൽ കുറയ്ക്കുന്നു. ഇഞ്ചിയിലെ ജിഞ്ചറോൾ ആന്റിഓക്‌സിഡന്റുകൾ പ്രദാനം ചെയ്യുമ്പോൾ തൈര് ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയകളെ നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തൈരിലെ പ്രോട്ടീനും ഇഞ്ചിയുടെ മെറ്റബോളിസം വർദ്ധിപ്പിക്കാനുള്ള ശേഷിയും വിശപ്പ് നിയന്ത്രിക്കാനും അമിതഭാരം കുറയ്ക്കാനും സഹായിക്കും.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ