ആരാധകർ കാത്തിരുന്ന നിമിഷം! രജനികാന്ത്- കമൽ ഹാസൻ ചിത്രം വരുന്നു; പക്ഷേ... | Rajinikanth’s Film with Kamal Haasan Officially Announced, Directed by Sundar C Malayalam news - Malayalam Tv9

Kamal Haasan-Rajinikanth: ആരാധകർ കാത്തിരുന്ന നിമിഷം! രജനികാന്ത്- കമൽ ഹാസൻ ചിത്രം വരുന്നു; പക്ഷേ…

Published: 

06 Nov 2025 | 01:43 PM

Rajinikanth with Kamal Haasan Film: അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇതോടെ ഏറെ ആകാംഷയിലാണ് ആരാധകർ. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത്.

1 / 5
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നാകെ കാത്തിരുന്ന നിമിഷം ഇതാ വന്നെത്തി. സൂപ്പർ സ്റ്റാറുകളായ രജനികാന്തും കമൽ ഹാസനും ഒന്നിച്ചുള്ള ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ആരാധകർ ഏറെ നാളായി കാത്തിക്കുന്നത്. ഈ  കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. (Image Credits: PTI)

2 / 5
രജനികാന്ത് നായകനായെത്തുന്ന പുതിയ സിനിമയുടെ നിർമാതാവാണ് കമൽ ഹാസൻ. "തലൈവർ 173" എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം  സുന്ദർ സി ആണ് സംവിധാനം ചെയ്യുന്നത്.രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രം 2027 പൊങ്കൽ റിലീസ് ആയാണ് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.

3 / 5
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 ആം വർഷം ആഘോഷിക്കുന്ന വേളയിലാണ് ഈ രജനികാന്ത്- കമൽ ഹാസൻ- സുന്ദർ സി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

4 / 5
അടുത്ത വർഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇതോടെ ഏറെ ആകാംഷയിലാണ് ആരാധകർ. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത്.

5 / 5
തമിഴിലെ നാഴികക്കല്ലായി മാറിയേക്കുമെന്നാണ് എല്ലാവരും ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെടുന്നത്. അതേസമയം നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും "തലൈവർ 173"ൽ ജോയിൻ ചെയ്യുക.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ