'കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നത്? ഞാൻ ഡിലീറ്റ് ചെയ്തു'; രമേശ് പിഷാരടി | Ramesh Pisharody Opens Up About the Deleted Post and Why People Were Angry with Him Malayalam news - Malayalam Tv9

Ramesh PIsharody: ‘കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നത്? ഞാൻ ഡിലീറ്റ് ചെയ്തു’; രമേശ് പിഷാരടി

Updated On: 

25 Oct 2025 12:54 PM

Ramesh Pisharody About Deleted Post: കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചോദിച്ചാണ് ചീത്തയെന്നും ഇത് കണ്ട് താൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്‍തു കളഞ്ഞുവെന്നും താരം പറയുന്നു.

1 / 5മലയാളികളുടെ പ്രിയ താരമാണ് നടനും കൊമേഡിയനുമായ  രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ താൻ പങ്കുവച്ച ഒരു പോസ്റ്റിനെ കുറിച്ചും അത്  ഡിലീറ്റ് ചെയ്‍തതിനെകുറിച്ചും സംസാരിക്കുകയാണ് രമേശ് പിഷാരടി. (Image Credits: Instagram)

മലയാളികളുടെ പ്രിയ താരമാണ് നടനും കൊമേഡിയനുമായ രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ താൻ പങ്കുവച്ച ഒരു പോസ്റ്റിനെ കുറിച്ചും അത് ഡിലീറ്റ് ചെയ്‍തതിനെകുറിച്ചും സംസാരിക്കുകയാണ് രമേശ് പിഷാരടി. (Image Credits: Instagram)

2 / 5

നടനും സ്റ്റേജ് കലാകാരനുമായ കൊല്ലം സുധിയുടെ വിയോ​ഗവുമായി ബന്ധപ്പെട്ടാണ് താരം സംസാരിച്ചത്. കാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.സംഭവം നടക്കുന്ന സമയത്ത് താൻ ദുബായിലായിരുന്നു. അവിടെ വച്ച് തന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ചു. ആശംസ അറിയിച്ച് താൻ പോസ്റ്റിട്ട് കിടന്നുറങ്ങി.

3 / 5

ദുബായിൽ ഒന്നര മണിക്കൂറോളം സമയ വ്യത്യാസമുണ്ട്. നാല് മണിയായപ്പോൾ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഷാജോൺ ചേട്ടൻ വിളിച്ച് ഇങ്ങനെ ഒരു അപകടമുണ്ടായി, മഹേഷ് കുഞ്ഞുമോന് പരിക്കേറ്റുവെന്നും കൊല്ലം സുധി മരണപ്പെട്ടു എന്ന് പറഞ്ഞു.

4 / 5

സുധിയുടെ മൃതദേഹം എറണാകുളത്ത് പൊതുദർശനത്തിന് വെക്കണോ എന്നൊരു ചർച്ചയും വന്നു. വിവാഹം നടക്കുന്ന ഓഡിറ്റോറിയങ്ങൾ പൊതുദർശനത്തിന് കിട്ടാറില്ല. താൻ എന്നിട്ട് ഓഡിറ്റോറിയം കിട്ടാൻ ദുബായിൽ നിന്ന് എംഎൽഎമാരെയും, എംപിമാരെയുമൊക്കെ മാറി മാറി വിളിച്ചുവെന്നും താരം പറഞ്ഞു.

5 / 5

ഇതൊക്കെ കഴിഞ്ഞ താൻ ഫേസ്ബുക്ക് തുറന്നുനോക്കിയപ്പോൾ തന്റെ പോസ്റ്റിനു താഴെ ചീത്ത വിളികൾ വരുന്നുവെന്നാണ് താരം പറയുന്നത്. കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചോദിച്ചാണ് ചീത്തയെന്നും താരം പറയുന്നു. ഇത് കണ്ട് താൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്‍തു കളഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും