AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?; എങ്ങനെ സൂക്ഷിക്കണം, അറിയാം

Raw Chicken Storage Tips: കടയിൽ നിന്ന് വാങ്ങിയ ചിക്കൻ ഒന്ന് മുതൽ രണ്ട് ദിവസം വരെ റഫ്രിജറേറ്ററിൽ സുരക്ഷിതമായി സൂക്ഷിക്കാം. കൂടാതെ അവ 48 മണിക്കൂറിനുള്ളിൽ പാകം ചെയ്യാനും ശ്രദ്ധിക്കണം. ഇനി മുറിച്ച് പാക്ക് ചെയ്ത് വച്ചിരിക്കുന്ന ഇറച്ചിയാണെങ്കിൽ അവ കൂടുതൽ സമയം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

neethu-vijayan
Neethu Vijayan | Published: 18 Nov 2025 18:20 PM
ഇറച്ചി, മീൻ എന്നിവ വീട്ടിലേക്ക് വാങ്ങിച്ചാൽ ചില സമയങ്ങളിൽ എങ്ങനെയൊക്കെ സൂക്ഷിച്ചാലും കേടാകാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇറച്ചിയും മീനും കേടാകാതെ സൂക്ഷിക്കാനാകും. ആരോ​ഗ്യം പ്രധാനമായതിനാൽ എത്രനാൾ ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതും അറിഞ്ഞിരിക്കണം. കൂടാതെ ഫ്രിഡ്ജിൽ വച്ച ചിക്കൻ എപ്പോഴാണ് കേടാകാൻ തുടങ്ങുന്നതെന്നും അറിയാം. (Image Credits: Getty Images)

1 / 5
കടയിൽ നിന്ന് വാങ്ങിയ ചിക്കൻ ഒന്ന് മുതൽ രണ്ട് ദിവസം വരെ റഫ്രിജറേറ്ററിൽ സുരക്ഷിതമായി സൂക്ഷിക്കാം. കൂടാതെ അവ 48 മണിക്കൂറിനുള്ളിൽ പാകം ചെയ്യാനും ശ്രദ്ധിക്കണം. ഇനി മുറിച്ച് പാക്ക് ചെയ്ത് വച്ചിരിക്കുന്ന ഇറച്ചിയാണെങ്കിൽ അവ കൂടുതൽ സമയം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. (Image Credits: Getty Images)

2 / 5
കുറച്ചധിക ദിവസം സൂക്ഷിക്കണമെങ്കിൽ ചിക്കൻ ഡീപ്പ് ഫ്രീസറിൽ സൂക്ഷിക്കുക. മുറിച്ച് മാറ്റാത്ത ഒരു ഫുൾ കോഴിയും ഒമ്പത് മുതൽ 12 മാസം വരെ ഫ്രഷ് ആയി സൂക്ഷിക്കാം. അതേസമയം ചെറിയ കഷണങ്ങൾ ആറ് മുതൽ എട്ട് മാസം വരെ ഡീപ്പ് ഫ്രീസറിൽ സൂക്ഷിക്കാനാകു. ചിക്കനിലെ തണുപ്പ് ഒരു തവണ വിട്ടുമാറിയാൽ അവ വീണ്ടും ഫ്രീസ് ചെയ്യരുത്. കാരണം ഇത് ബാക്ടീരിയ വളരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. (Image Credits: Getty Images)

3 / 5
കോഴിയിറച്ചി എപ്പോഴും വായു കടക്കാത്ത പാത്രത്തിലോ സിപ് ലോക്ക് കവറിലോ സൂക്ഷിക്കണം. അല്ലാത്തപക്ഷം പച്ചക്കറികൾ, പാൽ, തൈര്, പഴങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിലേക്ക് ബാക്ടീരിയകൾ പടരാൻ കാരണമാകും. ഫ്രിഡ്ജിൽ കോഴിയിറച്ചി സൂക്ഷിക്കാൻ പ്രത്യേക സ്ഥലം ഉണ്ടായിരിക്കുന്നതാണ് ഉത്തമം. (Image Credits: Getty Images)

4 / 5
വേനൽക്കാലത്ത് ചിക്കൻ വേഗത്തിൽ കേടാകും. 1-2 മണിക്കൂർ പുറത്ത് വച്ചാൽ പോലും അത് കേടാകാൻ സാധ്യതയുണ്ട്. ചിക്കൻ കേടായി എന്നതിന്റെ സൂചനകളിൽ ഒന്നാണ് ദുർഗന്ധം. മറ്റൊന്ന് ചാരയോ മഞ്ഞയോ നിറമാകുന്നു, ഒട്ടിപ്പിടിക്കുന്നു എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. കേടായ ചിക്കൻ പാചകം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. (Image Credits: Getty Images)

5 / 5