16 സീരീസാണ് താരം! റിയൽമി 16 പ്രോ പ്ലസ് മുതൽ 16X വരെയുള്ള സ്മാർട്ട്ഫോണുകൾക്ക് ഫെസ്റ്റിവൽ ഡിസ്കൗണ്ട്
realme festive offers on realme 16 series: പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ ഏറ്റവും മികച്ച സമയമാണ് ആരംഭിച്ചിരിക്കുന്നത്, കാരണം ഇന്ത്യയിൽ വിവിധ പ്ലാറ്റ്ഫോമുകൾ ഫെസ്റ്റിയഥാവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ഫെസ്റ്റിവൽ ഓഫർ സെയിൽ സഹായിക്കുന്നു. ഇപ്പോൾ റിയൽമിയും തങ്ങളുടെ ഫെസ്റ്റിവൽ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച് റിയൽമി 'റിയൽദീപാവലി' (RealWaliDiwali) എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചു. ഈ ക്യാമ്പയിന്റെ ഭാഗമായി വിവിധ ഡിവൈസുകൾക്ക് ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. റിയൽമി 16 സീരീസ് സ്മാർട്ട്ഫോണുകളും അതിൽ ഉൾപ്പെടുന്നു. 2026 നവംബർ 15 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പനയിൽ ഇന്ത്യയിലുടനീളമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകളെ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്. (Image credit: Realme)

റിയൽമി 16 പ്രോ പ്ലസ് റിയൽമി 16 പ്രോ പ്ലസ് 8GB + 128GB അടിസ്ഥാന വേരിയന്റിന് 53,999 രൂപയാണ് വില. റിയൽമി ഓഫറിന്റെ ഭാഗമായി ഇത് ഓഫറുകൾ സഹിതം 48,600 രൂപ വിലയിൽ ലഭ്യമാകും. 8GB + 256GB വേരിയന്റിന് 55,999 രൂപയാണ് വില, ഇത് ഓഫറിൽ 50,400 രൂപ വിലയിൽ ലഭ്യമാകും. ഇതിന്റെ 12GB + 256GB വേരിയന്റിന് 58,999 രൂപയാണ് വില, ഇത് 53,100 രൂപ വിലയിൽ ഓഫർ സെയിലിൽ ലഭ്യമാകും. എല്ലാ വേരിയന്റുകൾക്കും 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്.

റിയൽമി 16 പ്രോ റിയൽമി 16 പ്രോയുടെ 8GB+ 128GB വേരിയന്റ് വില 44,999 രൂപയാണ്. ഓഫർ സെയിലിൽ ഇത് 40,500 രൂപ വിലയിൽ ലഭ്യമാകും. 8GB+ 256GB വേരിയന്റിന് 46,999 രൂപയാണ് വില, ഇത് ഓഫർ സഹിതം 42,300 രൂപ വിലയിലും 49,999 രൂപ വിലയുള്ള 12GB+ 256GB വേരിയന്റ് 45,000 രൂപ വിലയിലും ലഭ്യമാകും. 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.

റിയൽമി 16 5G റിയൽമി 16 5ജിയുടെ 8GB + 128GB വേരിയന്റിന് 36,999 രൂപയാണ് വില. ഇത് 33,999 രൂപ വിലയിലും 39999 രൂപ വിലയുള്ള 8GB + 256GB വേരിയന്റ് 36,999 രൂപ വിലയിലും 42999 രൂപ വിലയുള്ള 12GB + 256GB വേരിയന്റ് 39,999 രൂപ വിലയിലും വാങ്ങാനാകും. കൂടാതെ 15 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

റിയൽമി 16T റിയൽമി 16T 5ജിയുടെ 6GB + 128GB വേരിയന്റിന് 30,999 രൂപയാണ് വില. ഓഫർ സെയിലിൽ ഇത് 29,999 രൂപ വിലയിൽ ലഭ്യമാകും. അതേപോലെ 32,999 രൂപ വിലയുള്ള 8GB + 128GB വേരിയന്റ് 31,999 രൂപ വിലയിലും 35999 രൂപ വിലയുള്ള 8GB + 256GB വേരിയന്റ് 34,999 രൂപ വിലയിലും ലഭ്യമാകും. ഒപ്പം 10 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

റിയൽമി 16X റിയൽമി 16X 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന്റെ വില 28,999 രൂപയാണ്. ഫെസ്റ്റിവൽ സെയിൽ സീസണിൽ ഇത് 27,999 രൂപ വിലയിൽ ലഭ്യമാകും. അതേപോലെ 30999 രൂപയുടെ 6GB + 128GB വേരിയന്റ് 29,999 രൂപ വിലയിലും 33999 രൂപ വിലയുള്ള 6GB + 256GB വേരിയന്റ് 32,999 രൂപയ്ക്കും വാങ്ങാം. ഇവയ്ക്ക് 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.