ഞാനത് പറഞ്ഞപ്പോൾ ചേച്ചിക്ക് പ്രായമായില്ലേ എന്നാണ് അവൻ ചോദിച്ചത്! അലിൻ ജോസ് പെരേരയുമായുള്ള വിവാദത്തിൽ പ്രതികരിച്ച് രേണു സുധി | Renu Sudhi responds to the controversy with Alin Jose Perera says he insulted me on my age Malayalam news - Malayalam Tv9

Renu Sudhi: ഞാനത് പറഞ്ഞപ്പോൾ ചേച്ചിക്ക് പ്രായമായില്ലേ എന്നാണ് അവൻ ചോദിച്ചത്! അലിൻ ജോസ് പെരേരയുമായുള്ള വിവാദത്തിൽ പ്രതികരിച്ച് രേണു സുധി

Published: 

23 Nov 2025 11:42 AM

Renu Sudhi: തന്റെ രൂപത്തെ കളിയാക്കുന്നവർക്ക് മുമ്പിൽ ഓരോ ദിവസം കഴിയുമ്പോഴും ഞെട്ടിക്കുന്ന രൂപ മാറ്റത്തിലാണ് രേണു എത്തുന്നത്. മാത്രമല്ല ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും...

1 / 7ജീവിതത്തിൽ എങ്ങനെ പോരാടി വിജയിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് രേണു സുധി. ആര് എന്തൊക്കെ പറഞ്ഞാലും ഇതുതന്റെ ജീവിതം ആണെന്നും ഇതെങ്ങനെ ജീവിക്കണമെന്ന് തന്റെ സ്വന്തം തീരുമാനം ആണ് എന്നും ഉറച്ച നിലപാടിൽ മുന്നോട്ടു ജീവിക്കുകയാണ് താരം.  (Photo: Instagram)

ജീവിതത്തിൽ എങ്ങനെ പോരാടി വിജയിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് രേണു സുധി. ആര് എന്തൊക്കെ പറഞ്ഞാലും ഇതുതന്റെ ജീവിതം ആണെന്നും ഇതെങ്ങനെ ജീവിക്കണമെന്ന് തന്റെ സ്വന്തം തീരുമാനം ആണ് എന്നും ഉറച്ച നിലപാടിൽ മുന്നോട്ടു ജീവിക്കുകയാണ് താരം. (Photo: Instagram)

2 / 7

തന്റെ രൂപത്തെ കളിയാക്കുന്നവർക്ക് മുമ്പിൽ ഓരോ ദിവസം കഴിയുമ്പോഴും ഞെട്ടിക്കുന്ന രൂപ മാറ്റത്തിലാണ് രേണു എത്തുന്നത്. മാത്രമല്ല ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും തിളങ്ങിയതോടെ രേണുവിന് ഇപ്പോൾ ലോകമെമ്പാടും ആരാധകരാണ്. (Photo: Instagram)

3 / 7

500 രൂപയ്ക്ക് തെണ്ടിയ തനിക്ക് താൻ ഇപ്പോൾ അക്കൗണ്ട് നിറയെ ക്യാഷ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തനിക്ക് നിറയെ വർക്കുണ്ടെന്നും തന്റെ മക്കൾക്ക് വേണ്ടി എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ സാധിക്കുന്നു എന്ന് അഭിമാനത്തോടെ രേണു പറയുന്നുണ്ട് . (Photo: Instagram)

4 / 7

അതിനിടെ രേണു അഭിനയിക്കാൻ വിളിച്ചിട്ട് വന്നില്ല എന്നുപറഞ്ഞ് സോഷ്യൽ മീഡിയ താരമായ അലിൻ ജോസ് പെരേര ഒരു വിവാദം സൃഷ്ടിച്ചിരുന്നു. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. (Photo: Instagram)

5 / 7

അലിൻ ജോസ് പെരേര തുച്ഛമായ തുകയ്ക്ക് അഭിനയിക്കാൻ വിളിച്ചത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ആദ്യ സമയങ്ങളിൽ താൻ 2000, 3000 രൂപയ്ക്കൊക്കെ അഭിനയിക്കാൻ പോകുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ വിളിച്ചാൽ പോകാറില്ല. തുക അല്പം കൂട്ടി ചോദിച്ചതിനാണ് അലിൻ ഇത്തരത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. കാശ് കൂട്ടി ചോദിച്ചപ്പോൾ ചേച്ചിക്ക് നല്ല പ്രായമില്ലേ എന്നാണ് അലിൻ ജോസ് പെരേര ചോദിച്ചത്. (Photo: Instagram)

6 / 7

മാത്രമല്ല ബിഗ്ബോസിൽ പോയിട്ട് ചേച്ചിക്ക് വലിയ രീതിയിൽ ഗെയിം ഒന്നും കളിച്ചിട്ടില്ല. ബിഗ് ബോസിൽ ടോപ് ഫൈവിൽ പോലും രേണു ചേച്ചി എത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ കാശ് കൂടുതൽ ഒക്കെ ചോദിക്കുന്നത് എന്നാണ് അലിൻ ചോദിച്ചത് എന്ന് രേണു പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയ്ക്കാണ് രേണു പ്രതികരണം നൽകിയത്. (Photo: Instagram)

7 / 7

ഇതിനു താഴെ രേണു സുധിയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. നിങ്ങളുടെ വില നിങ്ങളാണ് നിശ്ചയിക്കേണ്ടത്. സ്വയം മാർക്കറ്റ് ചെയ്യാൻ അറിയണം. രേണു പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഇപ്പോൾ മാത്രമേ കാശ് ഉണ്ടാക്കാൻ പറ്റു എന്നിങ്ങനെയാണ് ആളുകളുടെ പ്രതികരണം.(Photo: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും