Renu Sudhi: ‘ഇത് രേണു സുധി തന്നെയാണോ’? കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് താരം; ചിത്രങ്ങൾ വൈറൽ
Renu Sudhi Viral Photoshoot: ചുവപ്പു സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രമാണ് രേണു പങ്കുവച്ചത്. സാരിക്ക് അനുയോജ്യമായ രീതിയിൽ ബ്രാലെറ്റ് ബ്ലൗസാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. വലിയ ചുവപ്പു പൊട്ടും സിന്ദുരവും അണിഞ്ഞിരിക്കുന്നു.

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സമൂഹ മാധ്യമങ്ങളിൽ സജീവമായ രേണു വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും റീലുകളിലൂടെയും ശ്രദ്ധേയമാണ്. എന്നാൽ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും വിമർശനങ്ങളുമാണ് രേണുവിനെ തേടിയെത്തുന്നത്. (Image Credits:InstagramRenu Sudhi)

എന്നാൽ ഇത്തരം വിമർശനങ്ങളിൽ നിന്ന് എന്നും മുഖം തിരിച്ച് നടക്കാറാണ് രേണുവിന്റെ പതിവ്. മോശം കമന്റുകൾക്കെതിരെ പലപ്പോഴും രേണു തന്നെ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഇപ്പോഴിതാ സാരിയിൽ ബോൾഡ് ലുക്കിലുള്ള രേണു സുധിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ചുവപ്പു സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രമാണ് രേണു പങ്കുവച്ചത്. സാരിക്ക് അനുയോജ്യമായ രീതിയിൽ ബ്രാലെറ്റ് ബ്ലൗസാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. വലിയ ചുവപ്പു പൊട്ടും സിന്ദുരവും അണിഞ്ഞിരിക്കുന്നു.

കൈയിൽ ചുവപ്പുകുപ്പിവളയും സിൽവർ ഹിപ് ചെയ്നും ഹെവി ഹാങ്ങിങ് കമ്മലുമാണ് ആഭരണങ്ങളായി തിരഞ്ഞെടുത്തത്. ഒരു കയ്യിൽ മുല്ലപ്പൂ ചുറ്റിയതും കാണാം .ചിത്രം പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

പതിവ് പോലെ രേണുവിന്റെ പുതിയ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. സൂപ്പർ ലുക്ക് എന്നാണ് ചിത്രത്തിനു താഴെ ചിലര്‍ കമന്റ് ചെയ്തത്. എന്നാൽ രേണുവിന്റെ വസ്ത്രധാരണത്തെ വിമർശിച്ചു കൊണ്ട് ചില കമന്റുകളും എത്തി.