AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rishabh Pant: തിരിച്ചുവരവിൽ നിരാശപ്പെടുത്തി ഋഷഭ് പന്ത്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നേടിയത് 17 റൺസ്

Rishabh Pant Scores 17 Runs: ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 17 റൺസ് മാത്രം നേടി ഋഷഭ് പന്ത് പുറത്ത്. താരത്തിൻ്റെ തിരിച്ചുവരവായിരുന്നു ഈ മത്സരം.

Abdul Basith
Abdul Basith | Published: 31 Oct 2025 | 04:53 PM
ക്രിക്കറ്റ് പിച്ചിലേക്കുള്ള തിരിച്ചുവരവിൽ നിരാശപ്പെടുത്തി ഋഷഭ് പന്ത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എയെ നയിച്ച പന്ത് 17 റൺസ് മാത്രം നേടി പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 234 റൺസിന് ഓളൗട്ടായ ഇന്ത്യ എ 75 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡും വഴങ്ങി. (Image Credits- PTI)

1 / 5
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 309 റൺസിന് ഓളൗട്ടാവുകയായിരുന്നു. ജോർഡൻ ഹെർമൻ 71 റൺസെടുത്ത്ന് ടോപ്പ് സ്കോററായി. സുബൈർ ഹംസ (66), റൂബിൻ ഹെർമൻ (54) എന്നിവരും ഫിഫ്റ്റി തികച്ചു. ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ തനുഷ് കോടിയനാണ് തിളങ്ങിയത്.

2 / 5
മറുപടി ബാറ്റിംഗിൽ 65 റൺസ് നേടിയ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ പന്ത് 20 പന്തുകൾ നേരിട്ട് രണ്ട് ബൗണ്ടറികളുമായി 17 റൺസെടുത്ത് മടങ്ങി. ഒകൂൽ സീലെയാണ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയത്. താരത്തെ സുബൈർ ഹംസ് പിടികൂടി.

3 / 5
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ വിക്കറ്റ് നഷ്ടമില്ലാതെ 14 റൺസെന്ന നിലയിലാണ്. പരമ്പരയിൽ ഇനി ഒരു അനൗദ്യോഗിക ടെസ്റ്റും മൂന്ന് അനൗദ്യോഗിക ഏകദിനങ്ങളുമാണ് ഉള്ളത്. നവംബർ 19നാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുക.

4 / 5
നവംബർ 14 മുതൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 കളുമാണ് പരമ്പരയിൽ ഉള്ളത്. നവംബർ 30ന് ഏകദിന പരമ്പരയും ഡിസംബർ 9ന് ടി20 പരമ്പരയും ആരംഭിക്കും. ഡിസംബർ 19നാണ് അവസാന ടി20.

5 / 5