AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harmanpreet Kaur: ഓസീസിനെ കണ്ടാല്‍ ഹാലിളകും, പണ്ട് മുതലുള്ള ശീലം, ഇത് ഹര്‍മന്‍പ്രീത് സ്റ്റൈല്‍

Harmanpreet Kaur heroics: 88 പന്തില്‍ 89 റണ്‍സാണ് ഇത്തവണ ഹര്‍മന്‍പ്രീത് കൗര്‍ ഓസീസിനെതിരെ അടിച്ചുകൂട്ടിയത്. 10 ഫോറും രണ്ട് സിക്‌സറും നേടി. ഓസീസ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയതിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്

jayadevan-am
Jayadevan AM | Published: 31 Oct 2025 10:37 AM
ഓസ്‌ട്രേലിയക്കെതിരെ വീറോടെ പൊരുതുന്ന പതിവ് ആവര്‍ത്തിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്നലെ നടന്ന വനിതാ ഏകദിന ലോകകപ്പിലെ ഹര്‍മന്‍പ്രീതിന്റെ പ്രകടനം കണ്ടവര്‍ക്ക് 2017ലെ ഏകദിന ലോകകപ്പ് മനസില്‍ വന്നിരിക്കാം. അന്ന് ഓസീസിനെതിരെ പുറത്താകാതെ 171 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത് (Image Credits: PTI)

1 / 5
115 പന്തിലായിരുന്നു നേട്ടം. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഇതാണ്. 2017ലെ തനിയാവര്‍ത്തനമെന്ന് പറയാനെങ്കിലും, ഇത്തവണ ഓസീസിനെതിരെ താരം തന്റെ പ്രഹരശേഷി പുറത്തെടുത്തു (Image Credits: PTI)

2 / 5
88 പന്തില്‍ 89 റണ്‍സാണ് ഇത്തവണ ഹര്‍മന്‍പ്രീത് ഓസീസിനെതിരെ അടിച്ചുകൂട്ടിയത്. 10 ഫോറും രണ്ട് സിക്‌സറും നേടി. തുടക്കത്തില്‍ കരുതലോടെയായിരുന്നു ബാറ്റിങെങ്കിലും താരം പിന്നീട് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തി (Image Credits: PTI)

3 / 5
സെഞ്ചുറിക്ക് 11 റണ്‍സ് അകലെ അന്നബെല്‍ സഥര്‍ലന്‍ഡ് ഹര്‍മന്‍പ്രീതിനെ പുറത്താക്കി. എന്നാല്‍ ഓസീസ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയതിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസിനൊപ്പം 167 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത് (Image Credits: PTI)

4 / 5
ഫൈനലിലെത്തിയതിന് ശേഷം താരം പൊട്ടിക്കരഞ്ഞു. അഭിമാനിക്കുന്നുവെന്നും, സന്തോഷം തോന്നുന്നുവെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. വര്‍ഷങ്ങളായുള്ള പരിശ്രമം വിജയിച്ചെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി (Image Credits: PTI)

5 / 5