തിരിച്ചുവരവിൽ നിരാശപ്പെടുത്തി ഋഷഭ് പന്ത്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നേടിയത് 17 റൺസ് | Rishabh Pant Goes Out Cheaply Against South Africa A In His Comeback Match Scoring Just 17 Runs In Bengaluru Malayalam news - Malayalam Tv9

Rishabh Pant: തിരിച്ചുവരവിൽ നിരാശപ്പെടുത്തി ഋഷഭ് പന്ത്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നേടിയത് 17 റൺസ്

Published: 

31 Oct 2025 16:53 PM

Rishabh Pant Scores 17 Runs: ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 17 റൺസ് മാത്രം നേടി ഋഷഭ് പന്ത് പുറത്ത്. താരത്തിൻ്റെ തിരിച്ചുവരവായിരുന്നു ഈ മത്സരം.

1 / 5ക്രിക്കറ്റ് പിച്ചിലേക്കുള്ള തിരിച്ചുവരവിൽ നിരാശപ്പെടുത്തി ഋഷഭ് പന്ത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എയെ നയിച്ച പന്ത് 17 റൺസ് മാത്രം നേടി പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 234 റൺസിന് ഓളൗട്ടായ ഇന്ത്യ എ 75 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡും വഴങ്ങി. (Image Credits- PTI)

ക്രിക്കറ്റ് പിച്ചിലേക്കുള്ള തിരിച്ചുവരവിൽ നിരാശപ്പെടുത്തി ഋഷഭ് പന്ത്. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എയെ നയിച്ച പന്ത് 17 റൺസ് മാത്രം നേടി പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 234 റൺസിന് ഓളൗട്ടായ ഇന്ത്യ എ 75 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡും വഴങ്ങി. (Image Credits- PTI)

2 / 5

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 309 റൺസിന് ഓളൗട്ടാവുകയായിരുന്നു. ജോർഡൻ ഹെർമൻ 71 റൺസെടുത്ത്ന് ടോപ്പ് സ്കോററായി. സുബൈർ ഹംസ (66), റൂബിൻ ഹെർമൻ (54) എന്നിവരും ഫിഫ്റ്റി തികച്ചു. ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ തനുഷ് കോടിയനാണ് തിളങ്ങിയത്.

3 / 5

മറുപടി ബാറ്റിംഗിൽ 65 റൺസ് നേടിയ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ പന്ത് 20 പന്തുകൾ നേരിട്ട് രണ്ട് ബൗണ്ടറികളുമായി 17 റൺസെടുത്ത് മടങ്ങി. ഒകൂൽ സീലെയാണ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയത്. താരത്തെ സുബൈർ ഹംസ് പിടികൂടി.

4 / 5

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ വിക്കറ്റ് നഷ്ടമില്ലാതെ 14 റൺസെന്ന നിലയിലാണ്. പരമ്പരയിൽ ഇനി ഒരു അനൗദ്യോഗിക ടെസ്റ്റും മൂന്ന് അനൗദ്യോഗിക ഏകദിനങ്ങളുമാണ് ഉള്ളത്. നവംബർ 19നാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുക.

5 / 5

India A Vs South Africa A Test Match: Day 1

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും