ആദ്യ ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെട്ടു; രണ്ടാം ‘ടെസ്റ്റി’നൊരുങ്ങി പന്ത്
Rishabh Pant New Zealand Test Series: രണ്ടാം ഫിറ്റ്‌നസ് പരിശോധനയ്‌ക്കൊരുങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. നവംബര്‍ ഒന്നിന് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന ആദ്യ ഫിറ്റ്‌നസ് പരിശോധനയിൽ പന്ത് പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം പരിശോധനയ്ക്ക് താരം ഒരുങ്ങുന്നത്.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രണ്ടാം ഫിറ്റ്‌നസ് പരിശോധനയ്‌ക്കൊരുങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. നവംബര്‍ ഒന്നിന് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന ആദ്യ ഫിറ്റ്‌നസ് പരിശോധനയിൽ പന്ത് പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം പരിശോധനയ്ക്ക് താരം ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ പരിശോധന നടത്തും (Image Credit Source: PTI).

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ഒക്ടോബർ ആദ്യം ശ്രീനഗറിൽ നടന്ന ഇറാനി കപ്പിനിടെയാണ് പന്തിന് പരിക്കേറ്റത്. ഇറാനി കപ്പില്‍ 'റെസ്റ്റ് ഓഫ് ഇന്ത്യ' ടീമിന്റെ ക്യാപ്റ്റനായിരുന്നു. പരിക്കിനെത്തുടർന്ന് ഇന്ത്യ എയും ന്യൂസിലാൻഡ് എയും തമ്മില്‍ നടന്ന അനൗദ്യോഗിക മത്സരങ്ങളില്‍ കളിക്കാന്‍ പന്തിന് സാധിച്ചില്ല.

ഒക്ടോബർ 23 മുതൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് പന്ത്. നിലവില്‍ താരം പരിശീലനം പുനഃരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. ന്യൂസിലാൻഡ് പരമ്പരയിൽ അദ്ദേഹം കളിക്കുമോ എന്ന് വ്യക്തമല്ല.

രണ്ടാം ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചാല്‍ അദ്ദേഹത്തിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ന്യൂസിലന്‍ഡ് പര്യടനത്തില്‍ കളിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങും. വിദേശ സാഹചര്യങ്ങളില്‍ മികച്ച രീതിയില്‍ കളിക്കുന്ന താരമാണ് പന്ത്. അതുകൊണ്ട് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകും.

ന്യൂസിലാൻഡ് 'എ' ടീമിനെതിരായ ഇന്ത്യ 'എ' ടീമിന്റെ മൂന്നാം അനൗദ്യോഗിക ടെസ്റ്റിലും പന്ത് കളിച്ചേക്കില്ല. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരയ്ക്കായി അദ്ദേഹം വെല്ലിങ്ടണില്‍ വെച്ച് നേരിട്ട് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കും. ആദ്യ ടെസ്റ്റ് നവംബര്‍ 19 മുതല്‍ 23 വരെയാണ്. രണ്ടാം ടെസ്റ്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്ന് വരെ.