AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

64MP ക്യാമറ, 6,000mAh ബാറ്ററി; കാർബൺ റെബൽ പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Karbonn Rebel Pro launched in India: കാർബൺ റെബൽ പ്രോ മോഡലിൽ, 120Hz റിഫ്രഷ് റേറ്റും 720 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഹീലിയോ G81 ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ആമസോൺ വഴിയാണ് വിൽപ്പന. ചെറി റെഡ് (ബർഗണ്ടി), ഗോൾഡ്, ഗ്രേ, ബ്ലൂ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

Prasanth Kumar
Prasanth Kumar | Published: 02 Nov 2026 | 05:31 PM
 കാർബൺ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് തങ്ങളുടെ കാർബൺ റെബൽ സീരീസ് അ‌വതരിപ്പിച്ചിരിക്കുന്നു. കാർബൺ റെബൽ, കാർബൺ റെബൽ പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ പ്രോ മോഡൽ (Karbonn Rebel Pro) 64MP ക്യാമറ, 6,000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. (Image credit: Amazon)

1 / 6
 കാർബൺ റെബൽ പ്രോ മോഡലിൽ, 120Hz റിഫ്രഷ് റേറ്റും 720 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഹീലിയോ G81 ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ പ്രധാന ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും 4 വർഷത്തെ പതിവ് സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും.

2 / 6
 ക്യാമറയുടെ കാര്യമെടുത്താൽ, 64MP AI ഡ്യുവൽ ക്യാമറ സംവിധാനവും (വെർട്ടിക്കൽ ട്രിപ്പിൾ-റിംഗ് ലേഔട്ടിൽ) ഒപ്പം 16MP ഫ്രണ്ട് ക്യാമറയും ഈ പ്രോ മോഡലിൽ ഉണ്ട്. ഡെഡിക്കേറ്റഡ് 3.5mm ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനും USB ടൈപ്പ്-സി ഫീച്ചറുകളും ഇതിൽ ഉണ്ട്.

3 / 6
6,000mAh ബാറ്ററിയാണ് ഈ  പ്രോ മോഡലിൽ കാർബൺ നൽകിയിരിക്കുന്നത്. ഇത് 20W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുന്നു. ബോക്സിൽ 20W അഡാപ്റ്ററും ടൈപ്പ്-സി കേബിളും ഉണ്ട്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. കുറഞ്ഞ വിലയിൽ 4ജി ​സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാം.

4 / 6
 ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിലേക്കുള്ള കാർബോണിന്റെ തിരിച്ചുവരവാണ് കാർബൺ റെബൽ സീരീസിലൂടെ കുറിക്കപ്പെട്ടിരിക്കുന്നത്. പ്രോ മോഡലിനൊപ്പം എത്തിയ കാർബൺ റെബൽ സ്റ്റാന്റേർഡ് മോഡലിലും മീഡിയടെക് ഹീലിയോ G81 പ്രോസസർ തന്നെയാണുള്ളത്. ക്യാമറ മികവിൽ പ്രോ മോഡൽ മുന്നിട്ടുനിൽക്കുന്നു. ബാറ്ററിയുടെ കാര്യത്തിൽ സ്റ്റാന്റേർഡ് മോഡലിനാണ് മുൻതൂക്കം.

5 / 6
 വിലയും ലഭ്യതയും: കാർബൺ റെബൽ പ്രോയുടെ MRP 14,999 രൂപയാണ്. ഇത് 12,499 രൂപ ലോഞ്ച് വിലയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. 1,000 രൂപ കൂപ്പൺ ഡിസ്കൗണ്ടിന് ശേഷം 11,499 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. ആമസോൺ വഴിയാണ് വിൽപ്പന. ചെറി റെഡ് (ബർഗണ്ടി), ഗോൾഡ്, ഗ്രേ, ബ്ലൂ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

6 / 6
Follow Us