Rishabh Pant: ഏഷ്യാ കപ്പില്‍ മാത്രമല്ല, വെസ്റ്റ് ഇന്‍ഡീസിനെതിരെയും പന്ത് കളിച്ചേക്കില്ല
Rishabh Pant Injury Update: ടി20യില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് സാധിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റിലെ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും പന്തല്ല. അതുകൊണ്ട് തന്നെ പന്തിന്റെ പരിക്ക് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ഏഷ്യാ കപ്പും കളിക്കാനായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും പന്ത് കളിക്കുന്ന കാര്യം സംശയത്തിലാണ് (Image Credits: PTI)

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ കാല്‍വിരലിനാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ പന്ത് കളിച്ചിരുന്നില്ല (Image Credits: PTI)

കാല്‍വിരലിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആറാഴ്ചത്തെ വിശ്രമം വേണ്ടി വരും (Image Credits: PTI)

അതുകൊണ്ട് തന്നെ സെപ്തംബറില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ താരം കളിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. അതിനുശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കാനുള്ള സാധ്യതയും കുറവാണ് (Image Credits: PTI)

ടി20യില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് സാധിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റിലെ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും പന്തല്ല. അതുകൊണ്ട് തന്നെ പന്തിന്റെ പരിക്ക് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ല. എന്നാല്‍ ടെസ്റ്റില്‍ മികച്ച ഫോമിലാണ് പന്ത് (Image Credits: PTI)