ഭ്രമണപഥത്തിൽ അജ്ഞാതവസ്തു; പിന്നിൽ റഷ്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങൾ: ആശങ്ക | Russian Satellites Release Mysterious Object in Orbit Experts Say Its Not Normal Malayalam news - Malayalam Tv9

Russia: ഭ്രമണപഥത്തിൽ അജ്ഞാതവസ്തു; പിന്നിൽ റഷ്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങൾ: ആശങ്ക

Published: 

08 Apr 2025 18:13 PM

Russian Satellites Release Mysterious Object: റഷ്യയുടെ കൃത്രിമോപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക് അജ്ഞാതവസ്തുക്കൾ വിക്ഷേപിച്ചു എന്ന് കണ്ടെത്തൽ. ഇത് ഒരു സാധാരണ പ്രതിഭാസമല്ലെന്നാണ് വിദഗ്ദർ പറയുന്നത്.

1 / 5ഈ വർഷം തുടക്കത്തിൽ റഷ്യ വിക്ഷേപിച്ച ചില കൃത്രിമോപഗ്രഹങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂന്ന് കൃത്രിമോപഗ്രഹങ്ങളാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ വിക്ഷേപിച്ചത്. കോസ്മോൻ 2581, കോസ്മോസ് 2582, കോസ്മോസ് 2583. ഭൂമിയിൽ നിന്ന് 585 കിലോമീറ്റർ മുകളിലാണ് ഇത് ഇപ്പോൾ ഭ്രമണം നടത്തുന്നത്. (Image Courtesy - Unsplash)

ഈ വർഷം തുടക്കത്തിൽ റഷ്യ വിക്ഷേപിച്ച ചില കൃത്രിമോപഗ്രഹങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂന്ന് കൃത്രിമോപഗ്രഹങ്ങളാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ വിക്ഷേപിച്ചത്. കോസ്മോൻ 2581, കോസ്മോസ് 2582, കോസ്മോസ് 2583. ഭൂമിയിൽ നിന്ന് 585 കിലോമീറ്റർ മുകളിലാണ് ഇത് ഇപ്പോൾ ഭ്രമണം നടത്തുന്നത്. (Image Courtesy - Unsplash)

2 / 5

ഈ ഉപഗ്രഹങ്ങളിൽ നിന്ന് ചില അജ്ഞാതവസ്തുക്കൾ പുറത്തുവന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപഗ്രഹങ്ങൾ എന്തിന് വേണ്ടിയുള്ളതാണെന്ന് റഷ്യ അറിയിച്ചിരുന്നില്ല. ഇതിനൊപ്പം ഈ ഉപഗ്രഹങ്ങൾ ചില അജ്ഞാതവസ്തുക്കൾ പുറത്തുവിട്ടു എന്നത് ലോകം ആശങ്കയോടെയാണ് കാണുന്നത്.

3 / 5

ഇക്കഴിഞ്ഞ മാർച്ചിലാണ് കൃത്രിമോപഗ്രഹങ്ങൾ അജ്ഞാതവസ്തുക്കൾ പുറത്തുവിട്ടെന്ന റിപ്പോർട്ടുകൾ ഉയർന്നത്. യുഎസ് സ്പേസ് ഫോഴ്സ് അടക്കമുള്ള സ്പേസ് മോണിട്ടറിങ് ഗ്രൂപ്പുകൾ ഈ ആരോപണമുയർത്തി. മാർച്ച് 18ന് ഈ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെട്ടു എന്നാണ് ഉയരുന്ന ആരോപണം.

4 / 5

കൃത്രിമോപഗ്രഹങ്ങൾ ആക്ടീവായി നിൽക്കുമ്പോഴാണ് ഈ അജ്ഞാതവസ്തുക്കൾ റിലീസായത്. ആദ്യ ഘട്ടത്തിൽ ഇത് കോസ്മോസ് 2581ൽ നിന്നുള്ളതാണെന്ന സൂചനകളുയർന്നു. പിന്നീട് കോസ്മോസ് 2583ൽ നിന്നാവാം ഇത് പുറത്തുവന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇക്കാര്യത്തിൽ ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല.

5 / 5

ഇതൊരു സാധാരണ പ്രതിഭാസമല്ലെന്നാണ് മേഖലയിലെ വിദഗ്ദർ പറയുന്നത്. ഹാർവാർഡ് - സ്മിത്ത്സോണിയൻ സെൻ്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജൊനാതൻ മക്ഡവൽ സ്പേസ് എക്സിനോട് പറഞ്ഞത് പ്രകാരം ഈ കൃത്രിമോപഗ്രഹങ്ങൾ നടത്തുന്നത് അസാധാരണമായ കാര്യങ്ങളാണ്.

Related Photo Gallery
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Joint Pain Relief: സിമ്പിളാണ്…. തണുപ്പുകാലത്ത് സന്ധി വേദന കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Laptop health issues: പേര് ലാപ്‌ടോപ് ആണെന്ന് വച്ച് എടുത്ത് മടിയില്‍ വയ്ക്കരുത്, ഈ പ്രശ്നങ്ങൾ ഉണ്ടാകും
Gautam Gambhir: മാനേജ്‌മെന്റിന് തലവേദന; ഗില്ലും, ശ്രേയസും എത്തുമ്പോള്‍ ആരെ ഒഴിവാക്കും? ഗംഭീറിനുണ്ട് ഉത്തരം
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം