5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Madhabi Puri Buch: ആരാണ് മാധബി പുരി ബുച്ച്?; സെബി മേധാവിയുടെ വിദ്യാഭ്യാസം മുതൽ ശമ്പളം വരെ അറിയാം

Who Is Madhabi Puri Buch: 2022 മാർച്ച് ഒന്നിനാണ്, സെബിയിൽ ആദ്യ വനിതാ ചെയർപേഴ്‌സണായി മാധബി പുരി ബുച്ച് സ്ഥാനമേറ്റത്. അദാനിക്കെതിരായ അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ തുടരുന്നതും അദ്ദേഹം അന്വേഷണത്തെ കൂടുതൽ ഭയപ്പെടാത്തതും ഈ ബന്ധത്തെ തുടർന്നാണെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു.

neethu-vijayan
Neethu Vijayan | Updated On: 11 Aug 2024 21:17 PM
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെക്കുറിച്ചുള്ള ചർച്ചയായി സജീവമായി തുടങ്ങിയത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധബി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. (Image Credits: PTI)

1 / 7
കൂടാതെ അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ  മാധബിക്കും അവരുടെ ഭർത്താവിനും നിക്ഷേപമുണ്ടെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അദാനിക്കെതിരായ അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ തുടരുന്നതും അദ്ദേഹം അന്വേഷണത്തെ കൂടുതൽ ഭയപ്പെടാത്തതും ഈ ബന്ധത്തെ തുടർന്നാണെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. (Image Credits: PTI)

2 / 7
ഈ രഹസ്യകമ്പനികളിൽ 2015ലാണ് മാധബി ബുച്ചും ഭർത്താവും നിക്ഷേപം ആരംഭിച്ചത്. 2017 മുതൽ മാധബി ബുച്ച് സെബിയിൽ പൂർണ സമയ അംഗമായതോടെ ആ അക്കൗണ്ട് ഭർത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി മാധബി ബുച്ച് സമർപ്പിച്ച കത്തും ഹിൻഡൻബർഗ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവിടുമെന്ന് ഹിൻഡൻബർ​ഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.(Image Credits: PTI)

3 / 7
സെക്യൂരിറ്റീസ് ആൻ്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്‌സണാണ് മാധബി പുരി ബുച്ച്. 2022 മാർച്ച് ഒന്നിനാണ്, സെബിയിൽ ആദ്യ വനിതാ ചെയർപേഴ്‌സണായി മാധബി പുരി ബുച്ച് സ്ഥാനമേറ്റത്. സെബിയിൽ സ്ഥാനമേൽക്കുന്നതിന് മുമ്പ്, മാധബി ഷാങ്ഹായിലെ ന്യൂ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ കൺസൾട്ടൻ്റായിരുന്നു. കൂടാതെ ഐസിഐസിഐ സെക്യൂരിറ്റീസിൽ മാനേജിംഗ് ഡയറക്ടറും സിഇഒ ആയും ജോലി ചെയ്തിരുന്നു. (Image Credits: PTI)

4 / 7
2017ലാണ് സെബിയുടെ ഹോൾ ടൈം മെമ്പറായി മാധബി പുരി ബുച്ചിനെ നിയമിക്കുന്നത്. മാധബി പുരി ബുച്ചിൻ്റെ കൃത്യമായ ശമ്പളം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സെബി മേധാവി പ്രതിമാസം മൂന്ന് ലക്ഷം വരെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതായത് ഈ തുക പ്രതിവർഷം 36,00,000-ലധികം വരും. (Image Credits: PTI)

5 / 7
1966 മുംബൈയിലാണ് മാധബി പുരി ബുച്ചിൻ്റെ ജനനം. മുംബൈയിലെ ഫോർട്ട് കോൺവെൻ്റ് സ്‌കൂളിലും ഡൽഹിയിലെ കോൺവെൻ്റ് ഓഫ് ജീസസ് ആൻ്റ് മേരിയിലുമാണ് ബുച്ചിൻ്റെ വിദ്യാഭ്യാസം. പിന്നീട്, ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സ്പെഷ്യലൈസേഷനോടെ അവർ ബിരുദം നേടി. അതിനുശേഷം ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. (Image Credits: PTI)

6 / 7
18-ആം വയസ്സിൽ കണ്ടുമുട്ടിയ ധവാൽ ബുച്ചാണ് മാധബിയുടെ ഭർത്താവ്. ഇരുവർക്കും 10 മില്യൺ ഡോളറിന്റെ ആസ്തിയാണുള്ളതായാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത്. 2015 ജൂൺ അഞ്ചിനാണ് സിങ്കപ്പൂരിൽ ഐപിഇ പ്ലസ് ഫണ്ട് ഒന്നിൽ മാധബിയും ഭർത്താവും അക്കൗണ്ട് ആരംഭിക്കുന്നത്. ഐഐഎഫ്എൽ പ്രിൻസിപ്പൽ അരുൺ ചോപ്രയാണ് ഈ രേഖകളിൽ ഒപ്പിട്ടിട്ടുള്ളത്. പണത്തിന്റെ സ്രോതസ്സായി കാണിച്ചിട്ടുള്ളത് ശമ്പളമാണ്. (Image Credits: PTI)

7 / 7
Follow Us
Latest Stories