AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഒരു സാധാരണ ഫോൾബിൾ ഫോണിന്റെ രൂപമല്ല ഇതിന്; സാംസങ് ഗാലക്സി Z ഫോൾഡ് 8 ലോഞ്ച് ചെയ്തു

Samsung Galaxy Z Fold 8: കഴിഞ്ഞ ദിവസം ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് 2026ൽ ഗാലക്സി Z ഫോൾഡ് 8 ലോഞ്ച് ചെയ്തു. രൂപം കൊണ്ട് നാം ഇതുവരെ കണ്ട മറ്റ് ഫോൾഡബിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ് Z ഫോൾഡ് 8. ഇതിന്റെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 1,79,999 രൂപയാണ് വില. ഓഗസ്റ്റ് 8 മുതലാണ് വിൽപ്പന ആരംഭിക്കുക.

Prasanth Kumar
Prasanth Kumar | Published: 23 Jul 2026 | 07:53 PM
 സാംസങ് കഴിഞ്ഞ ദിവസം ഗാലക്സി അ‌ൺപാക്ക്ഡ് ഇവന്റ് 2026ൽ പുതിയ ഗാലക്സി Z സീരീസ് ഫോൾഡബിൾ ഫോണുകളും വെയറബിളുകളും പുറത്തിറക്കി. അ‌തിൽ Z ഫോൾഡ് 8, Z ഫോൾഡ് 8 അ‌ൾട്ര, Z ഫ്ലിപ്പ് 8 എന്നിങ്ങനെ മൂന്ന് ഫോണുകളും സ്മാർട്ട്​വാച്ചുകളും ഉൾപ്പെടുന്നു. ഇതിൽ രൂപം കൊണ്ട് നാം ഇതുവരെ കണ്ട മറ്റ് ഫോൾഡബിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ് Z ഫോൾഡ് 8 (Samsung Galaxy Z Fold8).

1 / 6
ഡിസ്പ്ലേ: 7.6-ഇഞ്ച് (1848x2448പിക്സലുകൾ) QXGA+ 4:3 ഡൈനാമിക് AMOLED 2X മെയിൻ ഡിസ്‌പ്ലേ, 403ppi, 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സഹിതം എത്തുന്നു. 5.5-ഇഞ്ച് (1248x1972 പിക്സലുകൾ) 16:10 WUXGA+ ഡൈനാമിക് AMOLED 2X കവർ ഡിസ്‌പ്ലേ, 428ppi, 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം എത്തുന്നു.

2 / 6
കരുത്ത്:  4.74 GHz വരെ ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഗാലക്‌സി 3nm പ്രോസസർ ആണ് ഈ സാംസങ് ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 9-ൽ ആണ് പ്രവർത്തനം.

3 / 6
ക്യാമറകൾ: 50MP മെയിൻ ക്യാമറ (f/1.8, 1μm, OIS, ഡ്യുവൽ പിക്സൽ AF),  50MP 120˚ അൾട്രാ-വൈഡ് ക്യാമറ (f/1.9, 0.7μm) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും രണ്ട് ഡിസ്പ്ലേകളിലുമായി 10MP ഫ്രണ്ട് ക്യാമറകളും (f/2.2, 1.12μm, FOV: 100˚(പുറം) / 85˚(ഉള്ളിൽ) ഇതിലുണ്ട്.

4 / 6
 ബാറ്ററിയും മറ്റ് ഫീച്ചറുകളും: 45W വയർഡ്, 20W വയർലെസ് ചാർജിംഗുള്ള 4800mAh ബാറ്ററിയാണ് ഇതിലുള്ളത്. ​സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, IP48 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഗ്രാഫൈറ്റ്, ക്രീം, ലാവെൻഡർ, പിസ്ത കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

5 / 6
വിലയും ലഭ്യതയും: സാംസങ് ഗാലക്സി Z ഫോൾഡ് 8 ന്റെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 1,79,999 രൂപയാണ് വില. 12GB+512GB വേരിയന്റിന്  1,99,999 രൂപയും 16GB+1TB വേരിയന്റിന്  2,39,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10000 രൂപ അ‌പ്ഗ്രേഡ് ഡിസ്കൗണ്ട് അ‌ല്ലെങ്കിൽ 9000 രൂപ ബാങ്ക്/ യുപിഐ ഡിസ്കൗണ്ട് ലഭ്യമാകും. ഓഗസ്റ്റ് 8 മുതലാണ് ഓപ്പൺ സെയിൽ ആരംഭിക്കുക. ഇപ്പോൾ പ്രീ ബുക്ക് ചെയ്യാനാകും.

6 / 6
Follow Us