AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: പന്തും സഞ്ജുവും ഒരു ടീമിൽ കളിക്കുമോ?; മലയാളി താരത്തിനായി ലഖ്നൗ സൂപ്പർ ജയൻ്റ്സും രംഗത്ത്

LSG For Sanju Samson: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണായി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ശ്രമം. ഇതോടെ ഋഷഭ് പന്തും സഞ്ജുവും ഒരുമിച്ച് കളിക്കാനുള്ള സാധ്യതകളാണ് തുറക്കുന്നത്.

abdul-basith
Abdul Basith | Updated On: 09 Nov 2025 09:42 AM
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ശ്രമിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർകിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളാണ് മുൻപ് ഉണ്ടായിരുന്നത്. (Image Credits- PTI)

1 / 5
ഈ ടീമുകൾക്കൊപ്പം ഇപ്പോൾ ലഖ്നൗ കൂടി കളത്തിലിറങ്ങിയെന്നാണ് അഭ്യൂഹങ്ങൾ. ഈ ഡീൽ നടക്കുകയാണെങ്കിൽ സഞ്ജു സാംസണും ഋഷഭ് പന്തും ഒരു ടീമിൽ കളിക്കുക എന്ന അപൂർവതയും ഉണ്ടാവും. മുൻപ് 2016-17 സീസണുകളിൽ ഇരുവരും ഡൽഹി ക്യാപിറ്റൽസിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്.

2 / 5
ഡൽഹിയിൽ ആയിരുന്ന സമയത്ത് സഞ്ജുവും പന്തും ചേർന്ന് ചില തകർപ്പൻ കൂട്ടുകെട്ടുകൾ ഉയർത്തിയിട്ടുണ്ട്. 2017 സീസണിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 143 റൺസാണ് ഇതിൽ പ്രധാനം. ആ കളി സഞ്ജു സാംസൺ ഓപ്പണറായാണ് കളിച്ചത്.

3 / 5
ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളുണ്ട്. നേരത്തെ ചെന്നൈ മുന്നോട്ടുവച്ച നിബന്ധനകൾ രാജസ്ഥാന് സ്വീകാര്യമായിരുന്നില്ല. എന്നാൽ, ഇപ്പോൾ ചെന്നൈ ട്രേഡ് ഡീലിനൊരുക്കമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.

4 / 5
ചെന്നൈക്കൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളും സഞ്ജുവിനായി രംഗത്തുണ്ട്. പല ടീമുകളുടെയും ട്രേഡ് ഡീൽ പരാജയപ്പെട്ടതോടെ ഐപിഎൽ ലേലത്തിൽ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ശ്രമം.

5 / 5