AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Screen-free mealtime:കുട്ടികൾക്ക് ഇനി ഭക്ഷണം കഴിക്കാൻ ഫോൺ കൊടുക്കേണ്ട, ശീലം മാറ്റാനുണ്ട് ചില വഴികൾ

Screen-free mealtime, Simple tips: കുട്ടിക്ക് ആദ്യമായി ഖരഭക്ഷണം നൽകിത്തുടങ്ങുന്ന ഘട്ടത്തിൽ തന്നെ സ്ക്രീനുകൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. തുടക്കത്തിൽ കുട്ടികൾ വാശി പിടിച്ചേക്കാമെങ്കിലും, മാതാപിതാക്കൾ ക്ഷമയോടെയും ഉറച്ച നിലപാടോടെയും തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ പുതിയ ശീലവുമായി പൊരുത്തപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു.

Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 21 Apr 2026 | 10:34 PM
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ സ്ക്രീനുകൾ (മൊബൈൽ, ടാബ്‌ലെറ്റ്, ടിവി) ഉപയോഗിക്കുന്നത് അവരുടെ സ്വാഭാവികമായ ഭക്ഷണരീതിയെ തകിടം മറിക്കുമെന്ന് ആരോഗ്യവിദഗ്ധർ. കുട്ടി സ്ക്രീനിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ എത്ര കഴിക്കുന്നു എന്നോ, വയർ നിറഞ്ഞോ എന്നോ അറിയുന്നില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കാനോ അല്ലെങ്കിൽ ആവശ്യത്തിന് കഴിക്കാതിരിക്കാനോ കാരണമാകുന്നു. (Image Credit Source : Pexels)

1 / 5
ഭക്ഷണത്തിന്റെ രുചിയോ മണമോ തിരിച്ചറിയാതെ കഴിക്കുന്നത് കുട്ടികളുടെ വളർച്ചയെയും പോഷണത്തെയും ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കും. ഭക്ഷണസമയത്തെ കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം കുട്ടികളുടെ ഭാഷാ വികാസത്തിനും വൈകാരിക വളർച്ചയ്ക്കും പ്രധാനമാണ്. സ്ക്രീൻ ഉപയോഗം ഇത് ഇല്ലാതാക്കുന്നു.

2 / 5
സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം ഭക്ഷണക്രമത്തിലെ തകരാറുകൾക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജ് നടത്തിയ പഠനവും വ്യക്തമാക്കുന്നു. കുട്ടികൾ വാശി പിടിക്കാതെ തന്നെ ഈ ശീലം മാറ്റാൻ മാതാപിതാക്കൾക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

3 / 5
ഭക്ഷണമേശയിൽ മുതിർന്നവരും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. പെട്ടെന്ന് ഫോൺ മാറ്റുന്നതിന് പകരം, ഭക്ഷണത്തിന്റെ പകുതി സമയം മാത്രം ഫോൺ നൽകി പതിയെ സമയം കുറച്ചുകൊണ്ടുവരിക. ഭക്ഷണത്തിന്റെ നിറം, രുചി എന്നിവയെക്കുറിച്ച് സംസാരിക്കുക. അന്നേദിവസത്തെ വിശേഷങ്ങൾ കുട്ടികളോട് ചോദിച്ചറിയുക.

4 / 5
മേശ ഒരുക്കുന്നതിനോ ഭക്ഷണം വിളമ്പുന്നതിനോ കുട്ടികളെ സഹായിക്കാൻ വിളിക്കുക. ഇത് അവർക്ക് ഭക്ഷണത്തോട് താൽപ്പര്യമുണ്ടാക്കാൻ സഹായിക്കും. കുട്ടിക്ക് ആദ്യമായി ഖരഭക്ഷണം നൽകിത്തുടങ്ങുന്ന ഘട്ടത്തിൽ തന്നെ സ്ക്രീനുകൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. തുടക്കത്തിൽ കുട്ടികൾ വാശി പിടിച്ചേക്കാമെങ്കിലും, മാതാപിതാക്കൾ ക്ഷമയോടെയും ഉറച്ച നിലപാടോടെയും തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ പുതിയ ശീലവുമായി പൊരുത്തപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു.

5 / 5
Follow Us