Diabetes Health: ഫോൺ സ്ക്രോളിംഗ് പ്രമേഹത്തിന് കാരണമാകുമോ? നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Diabetes Health And Screen Time: മണിക്കൂറുകളോളം അനങ്ങാതെ ഇരുന്ന് ഫോൺ സ്ക്രോൾ ചെയ്യുമ്പോൾ ശരീരത്തിലെ കലോറി ഒട്ടും എരിയുന്നില്ല എന്നതാണ് സത്യം. പേശികളുടെ പ്രവർത്തനം കുറയുമ്പോൾ, അതായത് യാതൊരു വ്യായാമം ഇല്ലാതെ ഇരിക്കുമ്പോഴും രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാനുള്ള ഇൻസുലിൻ്റെ ശേഷി കുറയുന്നു. ദിവസവും അഞ്ച് മണിക്കൂറിലധികം സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്നവർക്ക് പ്രമേഹ സാധ്യത 26 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

രാവിലെ കണ്ണ് തുറക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ മൊബൈൽ ഫോണിൽ നോക്കുന്നത് നമ്മളിൽ പലരുടെയും ഒരു ശീലമാണ്. റീൽസുകളും ഷോർട്സുകളും കണ്ട് മണിക്കൂറുകൾ പോകുന്നതറിയാതെ ഇരിക്കുമ്പോൾ നമ്മൾ കണ്ണുകളെക്കുറിച്ചോ പല ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ചിന്തിക്കാറില്ല. അമിതമായി സ്ക്രോളിംഗ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നും പ്രമേഹത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനങ്ങൾ പറയുന്നത്. (Image Credit Source: Getty Images)

മണിക്കൂറുകളോളം അനങ്ങാതെ ഇരുന്ന് ഫോൺ സ്ക്രോൾ ചെയ്യുമ്പോൾ ശരീരത്തിലെ കലോറി ഒട്ടും എരിയുന്നില്ല എന്നതാണ് സത്യം. പേശികളുടെ പ്രവർത്തനം കുറയുമ്പോൾ, അതായത് യാതൊരു വ്യായാമം ഇല്ലാതെ ഇരിക്കുമ്പോഴും രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാനുള്ള ഇൻസുലിൻ്റെ ശേഷി കുറയുന്നു. ദിവസവും അഞ്ച് മണിക്കൂറിലധികം സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്നവർക്ക് പ്രമേഹ സാധ്യത 26 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

രാത്രി ഇരുട്ടത്ത് ഇരുന്ന് ഫോൺ ഉപയോഗിക്കുമ്പോൾ സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം, ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ഹോർമോണിൻ്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഉറക്കം കുറയുമ്പോൾ ശരീരത്തിൽ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ കൂടും. ഇത് പിറ്റേന്ന് രാവിലെ ഫാസ്റ്റിങ് ഷുഗർ ലെവൽ ഇരട്ടിയാകാൻ കാരണമാകുകയും ചെയ്യുന്നു. ഇത് കാലക്രമേണ പ്രമേഹം സ്ഥിരമായി ഉയരാനുള്ള കാരണമായേക്കും.

ഫോണിലെ വീഡിയോകളിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ നമ്മൾ കൈയിലെടുക്കുന്ന ചിപ്സോ മറ്റ് മധുരപലഹാരങ്ങളോ എത്രത്തോളം കഴിച്ചുവെന്ന് നമ്മൾ ഓർക്കാറില്ല. ഇത് ശരീരഭാരം കൂട്ടാനും പ്രമേഹത്തിലേക്ക് നയിക്കാനും കാരണമാകുന്നു. നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ റിസ്ക് പൂർണ്ണമായി ഒഴിവാക്കാനാകും. ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് 60 മുതൽ 90 മിനിറ്റ് മുൻപെങ്കിലും ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ സ്ക്രീനുകൾ ഓഫ് ചെയ്യുക.

ഓരോ 20 മിനിറ്റ് ഫോൺ ഉപയോഗത്തിന് ശേഷവും എഴുന്നേറ്റ് 20 സെക്കൻഡ് നടക്കുകയോ ദൂരെയുള്ള വസ്തുവിലേക്ക് നോക്കുകയോ ചെയ്യുക. ഒരേയിരിപ്പ് ഒഴിവാക്കാൻ ഇത് സഹായിക്കും. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ കഴിക്കുമ്പോൾ ഫോൺ നോക്കുന്ന ശീലം പൂർണ്ണമായി ഒഴിവാക്കുക. ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമിതമായി കഴിക്കുന്നത് തടയും. ഫോൺ സ്ക്രോൾ ചെയ്യാൻ മാറ്റിവെക്കുന്ന സമയത്തിൽ നിന്നും കുറഞ്ഞത് 30 മിനിറ്റ് എടുത്ത് ദിവസവും വേഗത്തിൽ നടക്കുന്നത് വളരെ നല്ലതാണ്.