നിങ്ങൾ ഡയറ്റ് ചെയ്യുന്നുണ്ടോ? എങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങളും ഉൾപ്പെടുത്തണം Malayalam news - Malayalam Tv9

Food for diet: നിങ്ങൾ ഡയറ്റ് ചെയ്യുന്നുണ്ടോ? എങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങളും ഉൾപ്പെടുത്തണം

Updated On: 

25 Apr 2024 | 04:25 PM

പല ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുമ്പോൾ അവ ശരീരത്തിന് കൂടുതൽ ഫലപ്രദമാണ്. അത്തരത്തിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

1 / 7
ചീരയും നാരങ്ങാനീരും: നാരങ്ങാനീരിലുള്ള വിറ്റാമിൻ സി ചീരയിലുള്ള ഇരുമ്പിൻ്റെ ആഗിരണം വർദ്ധിപ്പിക്കുകയും ശരീരത്തിലെ ശരിയായ രക്ത ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2 / 7
ഓട്‌സും ബദാമും: ഓട്‌സിലെ ലയിക്കുന്ന നാരുകളും ബദാമിലെ ആരോഗ്യകരമായ കൊഴുപ്പും ചേർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ദീർഘനേരെ വയർ നിറഞ്ഞതുപോലെ തോന്നിപ്പിക്കുകയും അതിലൂടെ അനാവശ്യ ഭക്ഷണം കഴിക്കുന്നത് തടയാനും കഴിയുന്നു.

3 / 7
സാലഡിനൊപ്പം പുഴുങ്ങിയ മുട്ട: തക്കാളി, കാരറ്റ്, പച്ച ഇലക്കറികൾ എന്നിവ സാലഡിനൊപ്പം വേവിച്ച് അതിനൊപ്പം പുഴുങ്ങിയ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.  മുട്ടയുടെ മഞ്ഞക്കരു കരോട്ടിനോയിഡുകളുടെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.

4 / 7
ഗ്രീൻ ടീയും നാരങ്ങനീരും: ഗ്രീൻ ടീയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്. നാരങ്ങയ്ക്ക് വിറ്റാമിൻ സിയുടെ അടങ്ങിയിരിക്കുന്നു. ഈ രണ്ട് ആൻ്റി ഓക്‌സിഡൻ്റുകളും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും പ്ലാക്ക് രൂപപ്പെടുന്നത് തടയുകയും മികച്ച ഹൃദയാരോഗ്യം നൽകുകയും ചെയ്യുന്നു.

5 / 7
തൈരും നേന്ത്രപ്പഴവും: വ്യായാമത്തിന് ശേഷമുള്ള പേശികളുടെ ഊർജ്ജത്തിന് ഈ ഭക്ഷം വളരെ ​ഗുണം ചെയ്യുന്നു. നേന്ത്രപ്പഴം, ഊർജം വർദ്ധിപ്പിക്കുന്നതിലും പേശിവേദന തടയുന്നതിനും സഹായിക്കുന്ന കാർബോഹൈഡ്രേറ്റുകൾ നിറഞ്ഞതാണ്. തൈരിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു.

6 / 7
തക്കാളിയും ഒലിവ് ഓയിലും: ഒലീവ് ഓയിലിലെ കൊഴുപ്പ് ശരീരത്തിൽ ലൈക്കോപീൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതുപോലെ തക്കാളിയിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റ് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

7 / 7
ഉള്ളിയും വെളുത്തുള്ളിയും: പ്രമേഹം പോലുള്ള അവസ്ഥകളിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ ഉള്ളിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്.

Follow Us
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി