Ramesh Pisharody: ഷാഫി പക്ഷത്തോ അതൊ മുഖ്യമന്ത്രിക്കൊപ്പമോ? നിലപാട് വ്യക്തമാക്കി രമേഷ് പിഷാരടി | Shafi Parambil or Chief Minister? Palakkad MLA Ramesh Pisharody Breaks Silence on Groupism Claims Malayalam news - Malayalam Tv9

Ramesh Pisharody: ഷാഫി പക്ഷത്തോ അതൊ മുഖ്യമന്ത്രിക്കൊപ്പമോ? നിലപാട് വ്യക്തമാക്കി രമേഷ് പിഷാരടി

Published: 

29 Nov 2026 | 03:14 PM

Ramesh Pisharody Praises Chief Minister, Explains Support Post for Shafi Parambil: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളിൽ താൻ ഷാഫി പറമ്പിലിൻ്റെയോ മുഖ്യമന്ത്രി വി.ഡി സതീശൻ്റെയോ പ്രത്യേക ചേരിയിലല്ലെന്നും, കോൺഗ്രസ് പാർട്ടിയുടെ പക്ഷത്താണെന്നും പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി വ്യക്തമാക്കി. മനോരമ ന്യൂസിൻ്റെ 'നേരെ ചൊവ്വേ' അഭിമുഖത്തിലാണ് താരം രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞത്. വി.ഡി. സതീശനും ഷാഫി പറമ്പിലും രാജ്മോഹൻ ഉണ്ണിത്താനുമെല്ലാം പാർട്ടിയുടെ ഭാഗമാണെന്നും ഒരു പക്ഷം ചേരാനല്ല താൻ രാഷ്ട്രീയത്തിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.

1 / 5
ഷാഫി പറമ്പിലിനെ പിന്തുണച്ചുള്ള തൻ്റെ പോസ്റ്റ് കക്ഷിചേരലല്ലെന്ന് പിഷാരടി പറയുന്നു. പാർട്ടിക്ക് ദോഷം വരുമെന്ന് തോന്നിയ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളുടെ ഇടപെടൽ ആവശ്യപ്പെട്ട് അഭിപ്രായം പറഞ്ഞത്. പാർട്ടി നിർദ്ദേശപ്രകാരം വടകരയിലേക്ക് പോയില്ലായിരുന്നു എങ്കിൽ അദ്ദേഹം ഒരുപക്ഷേ ഇപ്പോൾ മന്ത്രിയാകുമായിരുന്നു. അങ്ങനെയുള്ള ഷാഫിയെ ആക്രമിക്കുമ്പോൾ പ്രതികരിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് തോന്നി. ഷാഫിയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിലും താൻ ഇത് തന്നെ ചെയ്യുമായിരുന്നെന്നും എംഎൽഎ കൂട്ടിച്ചേർത്തു. (Images Credit Source Social Media)

2 / 5
തിരഞ്ഞെടുപ്പിൽ ഷാഫി മുഖവും മുഴക്കവുമായിരുന്നു എന്ന പരാമർശം മുഖ്യമന്ത്രി വി.ഡി സതീശനെതിരെയാണെന്ന വ്യാഖ്യാനവും പിഷാരടി തള്ളി. ഒരാൾ ചെയ്ത ജോലിയെ അംഗീകരിക്കുന്നത് മറ്റാരും പ്രവർത്തിച്ചില്ല എന്ന അർത്ഥത്തിലല്ലെന്ന് അദ്ദേഹം പറയുന്നു. ജനങ്ങൾ കാത്തിരുന്ന് അഭ്യർത്ഥിച്ച് അധികാരത്തിലെത്തിച്ച ജനകീയ നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തിൻ്റെ സ്വീകാര്യതയ്ക്ക് ആരുടെയും സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.

3 / 5
മുമ്പ് മന്ത്രിസ്ഥാനങ്ങൾ വഹിക്കാതെ തന്നെ നേരിട്ട് മുഖ്യമന്ത്രിയായ നേതാവാണ് വി.ഡി സതീശൻ. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ പതിവ് മാതൃകകളൊന്നും അദ്ദേഹത്തിനില്ല. 'സഹഭാവത്തോടെയുള്ള നല്ല ഭരണം' എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെങ്കിലും, അവ പാർട്ടിയെ ദോഷകരമായി ബാധിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും രമേഷ് പിഷാരടി ഓർമ്മിപ്പിച്ചു.

4 / 5
മുൻ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവരുന്നതിനെതിരായ വിമർശനങ്ങൾക്കും രമേഷ് പിഷാരടി മറുപടി നൽകി. രാഹുലിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച നൂറോളം മിനിമാസ്റ്റ് ലൈറ്റുകളുടെയും വീടുകളുടെയും നിർമ്മാണം താനാണ് പൂർത്തിയാക്കിയത്. ആ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്ക് മുൻ എം.എൽ.എയെ ക്ഷണിക്കേണ്ടത് നിലവിലെ ജനപ്രതിനിധി എന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തമാണെന്നും അതിൽ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

5 / 5
മണ്ഡലത്തിലെ വിവാഹങ്ങളിലും പൊതുചടങ്ങുകളിലും രാഹുൽ പങ്കെടുക്കുമ്പോൾ ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുന്നതിൽ തനിക്ക് കുഴപ്പമില്ലെന്നും പിഷാരടി പറഞ്ഞു. രാഹുൽ അകപ്പെട്ട വിവാദങ്ങൾ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അവ തെളിയിക്കേണ്ടത് രാഹുൽ തന്നെയാണെന്നും അതിൽ ഇടപെടാനോ അഭിപ്രായം പറയാനോ താനാളല്ല. രാഹുലിൻ്റെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യത്തിന്, അദ്ദേഹം നിരപരാധിത്വം തെളിയിച്ച ശേഷം പാർട്ടി നേതൃത്വം തീരുമാനമെടുക്കട്ടെ എന്നും പിഷാരടി പ്രതികരിച്ചു.

Loading...
Unable to load recommendations.
Follow Us
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ