Shani Gochar 2026: ശനിയുടെ തുടർച്ചയായ സംക്രമണം ഈ രാശിക്കാർക്ക് പണം വർഷിക്കും!
Shani Gochar 2026 Lucky Zodiac Signs: അത്തരത്തിൽ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ തുടർച്ചയായി ശനിയുടെ സംക്രമണം ഉണ്ടായിരിക്കും. ഈ സമയത്ത് ശനിദേവൻ തന്റെ ചലനത്തിലും സ്ഥാനത്തിലും നക്ഷത്ര സമൂഹത്തിലും പ്രധാനമായ മാറ്റങ്ങൾ വരുത്തും. ഇത് ചില രാശിക്കാരുടെ കരിയറിലും ബിസിനസിലും സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങൾ ഉണ്ടാക്കും. ഇത് പ്രധാനമായും ചില രാശിക്കാർക്ക് ......

ജ്യോതിഷത്തിൽ ശനിയെ നീതിയുടെയും കർമ്മത്തിന്റെയും ദേവനായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ശനിയുടെ ഓരോ ചലനവും 12 രാശിക്കാരുടെയും ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ തുടർച്ചയായി ശനിയുടെ സംക്രമണം ഉണ്ടായിരിക്കും. ഈ സമയത്ത് ശനിദേവൻ തന്റെ ചലനത്തിലും സ്ഥാനത്തിലും നക്ഷത്ര സമൂഹത്തിലും പ്രധാനമായ മാറ്റങ്ങൾ വരുത്തും. ഇത് ചില രാശിക്കാരുടെ കരിയറിലും ബിസിനസിലും സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങൾ ഉണ്ടാക്കും. ഇത് പ്രധാനമായും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളും ഭാഗ്യങ്ങളും കൊണ്ടുവരും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(PHOTO CREDIT SOURCE: TV9 NETWORK)

ഇടവം:ശനിയുടെ ഈ നീക്കം രാഷ്ട്രീയക്കാരുടെ ജീവിതത്തിൽ പുരോഗതിയും പുതിയ വഴികളും തുറക്കും. ജോലിചെയ്യുന്നവർക്ക് സ്ഥാനം കയറ്റത്തിനോ പുതിയ ഉത്തരവാദിത്വത്തിനും സാധ്യത. ദീർഘകാലമായി കൈവശം വച്ചിരിക്കുന്നതോ നഷ്ടപ്പെട്ടതോ ആയ പണം തിരികെ ലഭിക്കുവാൻ സാധ്യത. ബിസിനസിൽ നല്ല ലാഭം കൊയ്യും. സാമ്പത്തിക സ്ഥിരത ഉണ്ടാകും. കുടുംബത്തിൽ സമാധാനം ലഭിക്കും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ സാധിക്കും.

മിഥുനം:ഈ സമയത്ത് മിഥുനം രാശിക്കാർക്ക് പുതിയ പ്രതീക്ഷകൾ നൽകും. തൊഴിൽ അന്വേഷിക്കുന്നവർക്കും ജോലിയിൽ സ്ഥാനക്കായറ്റം ആഗ്രഹിക്കുന്നവർക്കും നല്ല സമയം. കരിയർ മുന്നേറ്റത്തിന് നിരവധി സ്വർണ്ണാവസരങ്ങൾ തുറന്നുവരും. ബിസിനസ്സിൽ ബന്ധങ്ങൾ വർദ്ധിക്കും. ഇത് ഭാവിയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരും. സമൂഹത്തിൽ ബഹുമാനവും അന്തസ്സും വർദ്ധിക്കും. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

തുലാം: തുലാം രാശിക്കാർക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും.ജോലിസ്ഥലത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസുകൾക്ക് ശക്തമായ ലാഭം ലഭിക്കും, അവരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ കാര്യമായ വിജയം കൈവരിക്കാൻ കഴിയും.

ധനു: ധനുരാശിക്കാർക്ക് ശനിയുടെ സംക്രമണം വളരെ വലിയ ഭാഗ്യങ്ങൾക്ക് കാരണമാകാൻ സാധ്യത. ബിസിനസിൽ വലിയ നേട്ടങ്ങളും ലാഭവും കൊയ്യും. പുതിയ സംരംഭം ആരംഭിക്കുവാനും ഇത് മികച്ച സമയം. ശക്തമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ഇത് നിങ്ങളുടെ മുൻകാല കടങ്ങളും സാമ്പത്തിക സമ്മർദ്ദനവും ലഘൂകരിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും.