Shubman Gill: ഏഷ്യാ കപ്പില്‍ ഗില്‍ വൈസ് ക്യാപ്റ്റനായേക്കും, അക്‌സറിന് തിരിച്ചടി?
Shubman Gill Asia Cup: ഏഷ്യാ കപ്പില്‍ അക്‌സറിന് പകരം ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റുകളിലും ഭാവിയില്‍ ഗില്ലിനെ ക്യാപ്റ്റനാക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശുഭ്മന്‍ ഗില്‍ അടക്കമുള്ളവര്‍ ടി20യിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (Image Credits: PTI)

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റെവ്‌സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് (Image Credits: PTI)

ഒടുവില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യ അവസാനമായി ടി20 കളിച്ചത്. ഈ ടീമില്‍ ഗില്‍ ഇല്ലായിരുന്നു. സൂര്യകുമാര്‍ യാദവായിരുന്നു ആ പരമ്പരയിലെ ക്യാപ്റ്റന്‍. അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനും (Image Credits: PTI)

എന്നാല്‍ ഏഷ്യാ കപ്പില്‍ അക്‌സറിന് പകരം ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റുകളിലും ഭാവിയില്‍ ഗില്ലിനെ ക്യാപ്റ്റനാക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം (Image Credits: PTI)

നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് ഗില്ലിന് ക്യാപ്റ്റന്‍സിയുള്ളത്. ടി20യില്‍ സൂര്യകുമാറും, ഏകദിനത്തില്‍ രോഹിത് ശര്‍മയുമാണ് ക്യാപ്റ്റന്‍മാര്‍. എന്നാല്‍ ഭാവിയില്‍ ഏകദിനത്തിലും, ടി20യിലും കൂടി ഗില്ലിനെ ക്യാപ്റ്റനാക്കുകയാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നാണ് വിവരം (Image Credits: PTI)