പാൽ തിളച്ചു തൂവിപ്പോകുന്നുണ്ടോ? ഈ ഒരു ട്രിക്ക് ചെയ്താൽ മതി | Simple Kitchen Hack to Prevent Milk Spill Every Time Malayalam news - Malayalam Tv9

Kitchen Tips: പാൽ തിളച്ചു തൂവിപ്പോകുന്നുണ്ടോ? ഈ ഒരു ട്രിക്ക് ചെയ്താൽ മതി

Updated On: 

09 Nov 2026 | 10:24 AM

Kitchen Hack to Prevent Milk Spill: പാൽ തിളപ്പിക്കുമ്പോൾ പെട്ടെന്ന് പൊന്തിവന്ന് അടുപ്പിലാകെ വീണ് പറ്റിപ്പിടിച്ച പാടുകളാകുന്നത് മിക്കവരുടെയും ഒരു തലവേദനയാണ്. അതുകൊണ്ടുതന്നെ ഇതിനൊരു പ്രത്യേക വിദ്യ ആവശ്യമുണ്ട്. പാൽ തിളച്ചുതൂവിപ്പോകുന്നത് തടയാനും അടുക്കള വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്ന ചില വിദ്യകൾ ഇതാ....

1 / 5
പാല് തിളപ്പിക്കുമ്പോൾ പെട്ടെന്ന് പൊന്തിവന്ന് അടുപ്പിലാകെ വീണ് പറ്റിപ്പിടിച്ച പാടുകളാകുന്നത് മിക്കവരുടെയും ഒരു തലവേദനയാണ്. വെള്ളം പോലെയാണോ പാൽ തിളക്കുന്നത്? അതുകൊണ്ടുതന്നെ ഇതിനൊരു പ്രത്യേക വിദ്യ ആവശ്യമുണ്ട്. പാൽ തിളച്ചുതൂവിപ്പോകുന്നത് തടയാനും അടുക്കള വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്ന ചില വിദ്യകൾ ഇതാ.... (Image Credit source: Getty Images)

2 / 5
പാൽ തിളപ്പിക്കുമ്പോൾ പാത്രത്തിന് മുകളിലായി കുറുകെ ഒരു വൃത്തിയുള്ള തടിസ്പൂൺ വയ്ക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം. പാൽ തിളച്ച് പതഞ്ഞുയരുമ്പോൾ ഇതിൽ തട്ടി
കുമിളകൾ പൊട്ടുകയും, പാൽ വീണ്ടും താഴേക്ക് അമരുകയും ചെയ്യും. പാൽ പുറത്തേക്ക് ചാടുന്നത് ഇത് ഉടനടി തടയുന്നു.

പാൽ തിളപ്പിക്കുമ്പോൾ പാത്രത്തിന് മുകളിലായി കുറുകെ ഒരു വൃത്തിയുള്ള തടിസ്പൂൺ വയ്ക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം. പാൽ തിളച്ച് പതഞ്ഞുയരുമ്പോൾ ഇതിൽ തട്ടി കുമിളകൾ പൊട്ടുകയും, പാൽ വീണ്ടും താഴേക്ക് അമരുകയും ചെയ്യും. പാൽ പുറത്തേക്ക് ചാടുന്നത് ഇത് ഉടനടി തടയുന്നു.

3 / 5
പാൽ വേഗത്തിൽ അടിപിടിക്കുന്നത് തടയാൻ കട്ടിയുള്ള പാത്രങ്ങൾ സഹായിക്കും. തീ കുറച്ച് വയ്ക്കുന്നതാണ് മറ്റൊരു വഴി. കൂടുതൽ തീയിൽ പാൽ പെട്ടെന്ന് പൊന്തിവരും. അതിനാൽ കുറഞ്ഞ തീയിൽ ചൂടാക്കാൻ തുടങ്ങിയാൽ പതയുന്നത് നിയന്ത്രിക്കാം.

4 / 5
പാൽ തിളപ്പിക്കുന്നതിന് മുമ്പ് പാത്രത്തിലേക്ക് അൽപ്പം വെള്ളം ഒഴിക്കുന്നത് പാൽ അടിപിടിക്കുന്നത് ഒരു പരിധി വരെ തടയും. ഇടയ്ക്കൊന്ന് ഇളക്കി കൊടുക്കുന്നത് പാത്രത്തിനടിയിൽ അടിഞ്ഞുകൂടുന്ന നീരാവി പുറത്തുപോകാൻ സഹായിക്കും.

5 / 5
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പാത്രം പൂർണ്ണമായി മൂടി വെക്കരുത് എന്നതാണ്. അടപ്പ് പൂർണ്ണമായി അടച്ചു വെച്ചാൽ നീരാവി പുറത്തു പോകാനാകാതെ പാൽ വേഗത്തിൽ തൂവിപ്പോകും. പാത്രം തുറന്നോ അല്ലെങ്കിൽ അടപ്പ് അൽപ്പം മാറ്റി വെച്ചോ തിളപ്പിക്കുക.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി