AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ ജോലി; 35,900 രൂപ ശമ്പളം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala Lottery Junior Programmer Recruitment 2026: ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ ജൂനിയര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തെ ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ നിയമിക്കും. 35,900 രൂപയാണ് കണ്‍സോളിഡേറ്റഡ് പ്രതിഫലം. രണ്ട് ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ ജോലി; 35,900 രൂപ ശമ്പളം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 09 Nov 2026 | 10:18 AM

കേരള സര്‍ക്കാര്‍ ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ ജൂനിയര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തെ ഭാഗ്യക്കുറി ഡയറക്ടറേറ്റില്‍ നിയമിക്കും. 35,900 രൂപയാണ് കണ്‍സോളിഡേറ്റഡ് പ്രതിഫലം. രണ്ട് ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥിയുടെ തൃപ്തികരമായ പ്രകടനവും, വകുപ്പിന്റെ ആവശ്യകതയും പരിഗണിച്ച് കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുമുള്ളവര്‍  ഗൂഗിള്‍ ആപ്ലിക്കേഷന്‍ ഫോം മുഖേന അപേക്ഷിക്കണം.

statelottery.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിക്കുക.

വിദ്യാഭ്യാസ യോഗ്യത

  • കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഷയങ്ങളില്‍ ബിഇ/ബിടെക്/എംടെക് അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ)
  • കമ്പ്യൂട്ടര്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ഡിഒഇഎസിസി ബി ലെവല്‍ അല്ലെങ്കില്‍ സി ലെവല്‍ യോഗ്യത അല്ലെങ്കില്‍ തത്തുല്യ യോഗ്യത

ഈ പറയുന്നവയില്‍ ഏതെങ്കിലും ഒരു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫ്രഷേഴ്‌സിനും സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ പരമാവധി രണ്ട് വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി.

Also Read: പഠിച്ചിറങ്ങാം, ടൂറിസ്റ്റ് ഗൈഡാകാം! കെഐടിടിഎസിൽ പരിശീലനം; അപേക്ഷിക്കേണ്ട തീയതി നീട്ടി

നവംബര്‍ 22 വരെ അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥിക്ക് വേണ്ട സാങ്കേതിക പരിജ്ഞാനത്തെക്കുറിച്ചും, ചുമതലകളെക്കുറിച്ചും ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് പ്രസക്തമായ അനുബന്ധ രേഖകള്‍ എന്നിവ രേഖപ്പെടുത്തണം.

അപേക്ഷയില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തണം. അപൂര്‍ണമായ അപേക്ഷകള്‍ നിരസിക്കും. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാര്‍ത്ഥികള്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക് പട്ടിക തയ്യാറാക്കും.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യരായവരുടെ ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ മാത്രമേ അഭിമുഖത്തിന് വിളിക്കൂ. നേരിട്ടോ, ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.

English Summary

The Kerala State Lottery Directorate invites applications for two Junior Programmer positions on a one-year contract in Thiruvananthapuram. Candidates with a B.E./B.Tech/M.Tech, MCA, or DOEACC B/C level qualification and up to 35 years of age can apply. The role offers a consolidated monthly salary of ₹35,900 and selection is based on a written test and interview.

Follow Us