AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

2-0ന് മുന്നിലല്ലേ, ഇന്ത്യൻ ടീമിൽ മാറ്റം വേണമെന്ന് മുൻ താരം, വിയോജിച്ച് മുരളി കാർത്തിക്

India vs New Zealand 3rd ODI: ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം, ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാല് റൺസിനും (ഡിഎൽഎസ് നിയമപ്രകാരം) വിജയിച്ച്, അ‌ഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇപ്പോൾ 2-0 എന്ന നിലയിൽ മുന്നിലാണ്. ഈ സാഹചര്യത്തിലാണ് ടീമിലെ മാറ്റത്തെചൊല്ലി വ്യത്യസ്ത അ‌ഭിപ്രായങ്ങളുമായി മുൻ താരങ്ങൾ രംഗത്തെത്തിയത്.

2-0ന് മുന്നിലല്ലേ, ഇന്ത്യൻ ടീമിൽ മാറ്റം വേണമെന്ന് മുൻ താരം, വിയോജിച്ച് മുരളി കാർത്തിക്
India Vs New Zealand 3rd OdiImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 09 Nov 2026 | 09:52 AM

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനം നാളെ (നവംബർ 10) നടക്കാനിരിക്കെ, ഇന്ത്യൻ ടീമിൽ മാറ്റം വേണം എന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡുവും ഇതിനെ എതിർത്ത് മറ്റൊരു മുൻ താരമായ മുരളി കാർത്തിക്കും രംഗത്തെത്തി. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം, ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാല് റൺസിനും (ഡിഎൽഎസ് നിയമപ്രകാരം) വിജയിച്ച്, അ‌ഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇപ്പോൾ 2-0 എന്ന നിലയിൽ മുന്നിലാണ്. ഈ സാഹചര്യത്തിലാണ് ടീമിലെ മാറ്റത്തെചൊല്ലി വ്യത്യസ്ത അ‌ഭിപ്രായങ്ങളുമായി മുൻ താരങ്ങൾ രംഗത്തെത്തിയത്.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ, ചെറിയ വിജയലക്ഷ്യങ്ങൾ പിന്തുടരാൻ പാടുപെട്ട ഇന്ത്യ, രണ്ട് മത്സരങ്ങളിലും പരാജയത്തിന്റെ വക്കിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ടീമിന്റെ ബാറ്റിംഗ് നിര നേരിടുന്ന ഈ പ്രതിസന്ധികൾക്കിടയിൽ, ബാറ്റിംഗ് നിരയിൽ ഇടംകൈയ്യൻ ബാറ്ററുടെ സാന്നിധ്യം ഉറപ്പാക്കാൻ നമൻ ധീറിന് പകരം ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയുള്ള മാറ്റമാണ് റായിഡു നിർദേശിച്ചത്.

Also Read: ACC Rising Stars Asia Cup: റൈസിങ് സ്റ്റാർ ഏഷ്യാ കപ്പിൽ രജത് പാട്ടീദാർ കളിക്കില്ല; ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റൻ

“ഇപ്പോഴത്തെ സാഹചര്യങ്ങളിൽ, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ അക്ഷർ പട്ടേൽ പാകപ്പെട്ടിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ആറാം നമ്പറിലോ ഏഴാം നമ്പറിലോ അദ്ദേഹത്തിന് ടീമിനായി മികച്ച സംഭാവന നൽകാൻ സാധിക്കും. എന്നാൽ അഞ്ചാം നമ്പറിൽ, ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു മികച്ച ബാറ്റർ തന്നെ വേണം” എന്ന് റായിഡു പറയുന്നു.

”അക്ഷർ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങുകയാണെങ്കിൽ, ഇഷാൻ കിഷനെ ടീമിൽ പരിഗണിക്കാവുന്നതാണ്. കാരണം ശ്രേയസ് അയ്യർക്കും കെ.എൽ. രാഹുലിനുമൊപ്പം ബാറ്റ് ചെയ്യാൻ ഉറച്ച ഒരു ബാറ്റർ നമുക്ക് ആവശ്യമാണ്,” എന്ന് ക്രിക്ക്ബസ് വീഡിയോയിൽ റായിഡു പറയുന്നു. എന്നാൽ റായിഡുവിന്റെ അ‌ഭിപ്രായത്തെ എതിർത്ത് മുരളി കാർത്തിക് രംഗത്തെത്തി. ഇഷാൻ കിഷൻ ഓപ്പണറായോ അല്ലെങ്കിൽ മൂന്നാം നമ്പറിലോ ആണ് ബാറ്റ് ചെയ്യേണ്ടതെന്ന് മുരളി കാർത്തിക് ചൂണ്ടിക്കാട്ടി.

“നമൻ ധീറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ചില ഷോട്ടുകളുടെ ടൈമിംഗ് വളരെ മികച്ചതായിരുന്നു. നോക്കൂ, ഇഷാൻ സാധാരണയായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. മൂന്നാം നമ്പറിൽ ‘കിംഗ്’ (വിരാട് കോഹ്‌ലി) ഉണ്ട്, നാലാം നമ്പറിൽ വൈസ് ക്യാപ്റ്റൻ (ശ്രേയസ്) ഉണ്ട്, കെ.എൽ (രാഹുൽ) സാധാരണയായി അഞ്ചാം നമ്പറിലാണ് ഇറങ്ങാറുള്ളത്. അതിനാൽ, ഇഷാൻ കിഷനെ ആറാം നമ്പറിൽ ഇറക്കുന്നത് വെറും സമയം പാഴാക്കലാണ്” എന്ന് കാർത്തിക് അ‌ഭിപ്രായപ്പെട്ടു.

”ഒന്നുകിൽ ഇഷാൻ കിഷൻ ഓപ്പണറായി ഇറങ്ങണം, അല്ലെങ്കിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. ബാറ്റിംഗ് ഓർഡറിൽ താഴേക്ക് മാറ്റാൻ കഴിയുന്ന ഒരു ബാറ്ററല്ല അദ്ദേഹം” എന്ന് കാർത്തിക് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം ചൊവ്വാഴ്ച ന്യൂസിലൻഡിലെ ഹാമിൽട്ടണിലുള്ള സെഡൺ പാർക്കിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7:30-നാണ് മത്സരം ആരംഭിക്കുന്നത്.

English Summary

Former player Ambati Rayudu has called for changes to the Indian team for the third ODI against New Zealand. In both previous matches, the team narrowly escaped defeat. Rayudu suggested bringing in Ishan Kishan to replace Naman Dhir, aiming to ensure the presence of a left-handed batter in the lineup. However, Murali Kartik opposed this suggestion, pointing out that Ishan Kishan should bat either as an opener or at the number three position.

Follow Us