Simple Ultra : ഇനി എന്ത് വേണം! 400 കിലോ മീറ്റർ റേഞ്ചുള്ള സിംപിൾ എനർജി സ്കൂട്ട
മികച്ച റേഞ്ച്, മികച്ച പ്രകടനം, കണക്റ്റഡ് ടെക്നോളജി എന്നിവയിൽ ഊന്നൽ നൽകി ഒരുക്കിയ ഇലക്ട്രിക് സ്കൂട്ടറാണ് ഇതെന്ന് പറയാം. 400 കിലോ മീറ്റർ റേഞ്ചാണ് വാഹനം നൽകുക. 6.5 kWh ഡ്യുവൽ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെറും 2.77 സെക്കൻഡിനുള്ളിൽ 0 മുതൽ 40 km/h വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും

6.5 kWh ഡ്യുവൽ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെറും 2.77 സെക്കൻഡിനുള്ളിൽ 0 മുതൽ 40 km/h വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നതാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. ഒരു പോലെ നഗര യാത്രയ്ക്കും ദീർഘദൂര യാത്രയ്ക്കും വാഹനം അനുയോജ്യമാണ്. ( Image Credit Source Simple Energy Website)

സിമ്പിൾ എനർജി അൾട്രായുടെ ഗ്രൗണ്ട് ക്ലിയറൻസ് 172 mm ആണ് വരുന്നത്. ഇത് നിരപ്പല്ലാത്ത റോഡുകളിലൂടെയും ( ഓഫ് റോഡ്) സുഗമമായി സഞ്ചരിക്കാൻ സഹായിക്കും. കൂടിയ വേഗതയിൽ സഞ്ചരിക്കുമ്പോഴും മികച്ച ഗ്രിപ്പും സ്ഥിരതയും നൽകുന്ന 12 ഇഞ്ച് വീലുകളാണ് ഈ സ്കൂട്ടറിൽ നൽകിയിരിക്കുന്നത്.

കാലാനുസൃതമായ മറ്റ് മികച്ച കണക്റ്റിവിറ്റി, സൗകര്യം, ഒപ്പം റൈഡർക്ക് പരമാവധി കംഫർട്ട് നൽകുന്ന സവിശേഷതകൾ എന്നിവയും അൾട്രയിൽ ഉൾ ചേർന്നിരിക്കുന്നു. വലിയ ടച്ച്‌സ്‌ക്രീൻ സിപ്ലേ വാഹനത്തിന്റെ എല്ലാവിവരങ്ങലും കൃത്യമായി റൈഡറെ അറിയിക്കും. ഇൻ ബിൽഡ് നാവിഗേഷൻ സംവിധാനവും വാഹനത്തിൽ നൽകിയിട്ടു

സുഖകരമായ യാത്രാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത, വീതിയേറിയതും മികച്ച കുഷ്യനിംഗുള്ളതുമായ സീറ്റാണ് ഈ വാഹനത്തിൽ ഉള്ളത്. ദീർഘദൂര ഏറെ എളുപ്പമുള്ളതാക്കുന്ന ഫീച്ചറാണിത്. എത്ര വലിയ ആൾക്കും സുഖകരമായി മുൻപിലും പുറകിലും ഇരിക്കാം. സീറ്റിന് 780 mm ഉയരമാണുള്ളത്.

സ്കൂട്ടറിലെ നിവർന്നിരുന്നുകൊണ്ടുള്ള യാത്രാരീതിക്ക് (upright riding posture) അനുയോജ്യമായ രീതിയിലാണ് ഈ സീറ്റ് ക്രമീരിച്ചിരിക്കുന്നത്. ഇത് ഹാൻഡിൽ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏകദേശം രണ്ടര ലക്ഷം രൂപയാണ് വാഹനത്തന്റെ വില വരുന്നത്.