അടുക്കള ജോലി എളുപ്പത്തിൽ തീർക്കം, ഈ ടിപ്സ് അറിഞ്ഞാൽ മതി | Simple Ways to Save Time and Effort While Cooking Malayalam news - Malayalam Tv9

Kitchen Tips: അടുക്കള ജോലി എളുപ്പത്തിൽ തീർക്കം, ഈ ടിപ്സ് അറിഞ്ഞാൽ മതി

Updated On: 

20 Apr 2026 | 08:30 PM

Kitchen Tips: അടുക്കളയിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് പലപ്പോഴും വീട്ടമ്മമാരെ സംബന്ധിച്ച് മടുപ്പുള്ള കാര്യമാണ്. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാചകം എളുപ്പമാക്കാനും ഭക്ഷണത്തിന്റെ രുചിയും ഗുണവും വർദ്ധിപ്പിക്കാനും സാധിക്കും. സമയവും ലാഭിക്കാം ആരോഗ്യകരമായ രീതിയിൽ പാചകം ചെയ്യുകയും ചെയ്യാം.

1 / 5
കറിയിൽ ഉപ്പ് കൂടിയാൽ ഇനി ടെൻഷനാവേണ്ട, ഒരു ചെറിയ കഷ്ണം പച്ച ഉരുളക്കിഴങ്ങോ കറിയിൽ ഇട്ടു വെക്കുക. ഇത് അധികം വന്ന ഉപ്പിനെ വലിച്ചെടുക്കുന്നതാണ്. അതുപോലെ ഫ്രിഡ്ജിൽ വെച്ച തേങ്ങ ചിരകാൻ പ്രയാസമാണെങ്കിൽ, ചിരകുന്നതിന് അരമണിക്കൂർ മുൻപ് തേങ്ങ പുറത്തെടുത്ത് ഇളം ചൂടുവെള്ളത്തിൽ മുക്കി വെച്ചാൽ മതി. (Image Credit Source : Getty Images)

2 / 5
പച്ചമുളക് പെട്ടെന്ന് ചീഞ്ഞു പോകുന്നതും പലരെയും വലയ്ക്കുന്ന പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ അതിന്റെ ഞെട്ട് കളഞ്ഞ ശേഷം വായു കടക്കാത്ത പാത്രത്തിലോ കവറിലോ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും. ഇത് കൂടുതൽ ദിവസം ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കും.

3 / 5
അതുപോലെ ചോറ് ഒട്ടിപ്പിടിക്കാതിരിക്കാനും വഴിയുണ്ട്. ചോറ് വേവിക്കുമ്പോൾ അരി ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാൻ തിളച്ച വെള്ളത്തിലേക്ക് ഏതാനും തുള്ളി നാരങ്ങാനീരോ അല്ലെങ്കിൽ അല്പം വെളിച്ചെണ്ണയോ ചേർത്താൽ മതി.

അതുപോലെ ചോറ് ഒട്ടിപ്പിടിക്കാതിരിക്കാനും വഴിയുണ്ട്. ചോറ് വേവിക്കുമ്പോൾ അരി ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാൻ തിളച്ച വെള്ളത്തിലേക്ക് ഏതാനും തുള്ളി നാരങ്ങാനീരോ അല്ലെങ്കിൽ അല്പം വെളിച്ചെണ്ണയോ ചേർത്താൽ മതി.

4 / 5
ഉള്ളി അരിയുമ്പോൾ കണ്ണ് നീറുന്നത് ഒഴിവാക്കാൻ ഉള്ളി പകുതിയായി മുറിച്ച ശേഷം 10 മിനിറ്റ് തണുത്ത വെള്ളത്തിൽ ഇട്ടു വെക്കുകയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച ശേഷം അരിയുകയോ ചെയ്യുക. അതുപോലെ വെളുത്തുള്ളി തൊലി കളയുന്നത് എളുപ്പമാക്കാൻ അല്ലികൾ അല്പസമയം ചൂടുവെള്ളത്തിൽ ഇട്ടു വെച്ചാൽ മതിയാകും.

5 / 5
നാരങ്ങ പിഴിയുന്നതിന് മുമ്പ് തറയിലോ കട്ടിംഗ് ബോർഡിലോ വെച്ച് കൈകൊണ്ട് നന്നായി അമർത്തി ഉരുട്ടുക. ഇത് നാരങ്ങയിൽ നിന്ന് കൂടുതൽ നീര് ലഭിക്കാൻ സഹായിക്കുന്നതാണ്.

നാരങ്ങ പിഴിയുന്നതിന് മുമ്പ് തറയിലോ കട്ടിംഗ് ബോർഡിലോ വെച്ച് കൈകൊണ്ട് നന്നായി അമർത്തി ഉരുട്ടുക. ഇത് നാരങ്ങയിൽ നിന്ന് കൂടുതൽ നീര് ലഭിക്കാൻ സഹായിക്കുന്നതാണ്.

Follow Us
Related Photo Gallery
Namma Metro: തുംകുരുവിലേക്ക് മെട്രോ വരില്ല, കാത്തിരിപ്പ് വെറുതെ; മറ്റൊരു പദ്ധതിയുമായി റെയില്‍വേ
FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം
Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും
Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു
Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!
മുട്ടത്തോട് മതി ഇനി ചെടികൾ തഴച്ചുവളരും, ചെയ്യേണ്ടത്
വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ
മുടി നല്ല കട്ടിയായി വളരാന്‍ തലയില്‍ ഏത് എണ്ണ തേക്കണം?
ശരീരഭാരം കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ