AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: വിൽപ്പനയ്ക്കുള്ള സാരി തറയിലിട്ട് ഫോട്ടോയെടുത്ത് ദിയ; കസ്റ്റമേഴ്സിന് പുല്ലുവിലയെന്ന് വിമർശനം; ഒടുവിൽ…

Social Media Criticizes Diya Krishna: വീഡിയോയിൽ സാരികൾ വീടിന്റെ മുകളിലത്തെ ബാൽക്കണി ഏരിയയിലെ തറയിൽ നിരത്തിയിട്ട് ദിയ ഫോട്ടോ എടുക്കുന്നതും അശ്വിൻ അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകുന്നതും കാണാം.

sarika-kp
Sarika KP | Published: 23 Oct 2025 11:59 AM
ചുരുങ്ങിയ സമയം കൊണ്ട് ബിസിനസ് രം​ഗത്ത് തന്റെതായ സ്ഥാനം നേടാൻ ദിയ കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ വലിയ ശേഖരമുള്ള ഓ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ദിയ. എന്നാൽ ഇപ്പോൾ വിവിധ പട്ട് സാരികളും ഓ ബൈ ഓസിയിൽ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.(Image Credits: Instagram)

1 / 5
ഇതിന്റെ തിരക്കിലാണ് ദിയയും ഭർത്താവ് അശ്വിൻ ​ഗണേഷും. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  തന്റെ സ്റ്റോറിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച പുതിയ കുറച്ച് സാരികളുടെ കലക്ഷൻ കാണിക്കുന്ന ​ദിയയുടെയും അശ്വിന്റെയും വീഡിയോ ആണ് ചർച്ചയാകുന്നത്.

2 / 5
വീഡിയോയിൽ സാരികൾ വീടിന്റെ മുകളിലത്തെ ബാൽക്കണി ഏരിയയിലെ തറയിൽ നിരത്തിയിട്ട് ദിയ ഫോട്ടോ എടുക്കുന്നതും അശ്വിൻ അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകുന്നതും കാണാം. എന്നാൽ ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.

3 / 5
ഇതിന് കാരണം വിൽപ്പനയ്ക്കുള്ള സാരികൾ തറയിലിട്ട് ഫോട്ടോയെടുത്തുവെന്നതാണ്. ഒരു കാർപെറ്റ് വിരിച്ചിട്ട് സാരികൾ നിരത്തിവെച്ചൂടെ?, ഇങ്ങനെ തറയിൽ നിരത്തി ഇട്ട സാരികളാണ് പിന്നീട് കസ്റ്റമേഴ്സിന് നൽകുന്നത് എന്നിങ്ങനെ വിമർശനങ്ങളാണ് എത്തുന്നത്.

4 / 5
കസ്റ്റമേഴ്സിന് പുല്ലുവിലയാണ് ദിയ നൽകുന്നതെന്നും കമന്റുകളുണ്ട്.  ഒടുവിൽ ദിയ തന്നെ പ്രതികരിച്ച് രം​ഗത്ത് എത്തി. ഫോട്ടോഗ്രാഫിക്കായി സാരികൾ തറയിൽ വെയ്ക്കുന്നതിന് മുമ്പ് ഞങ്ങൾ സാരികൾ വെയ്ക്കുന്ന ഇടം അണുവിമുക്തമാക്കുമെന്നാണ് താരം പറഞ്ഞത്.

5 / 5