ഇറുകിയ ജീൻസ് ധരിക്കുന്നത് നിർത്തിക്കോ?; മൂത്രനാളിയിൽ സംഭവിക്കുന്നത് | Stop Wearing Your Tightest Jeans, Health Expert Reveals It Causing Urinary Tract Infections Malayalam news - Malayalam Tv9

Tight Jeans Side Effects: ഇറുകിയ ജീൻസ് ധരിക്കുന്നത് നിർത്തിക്കോ?; മൂത്രനാളിയിൽ സംഭവിക്കുന്നത്

Published: 

06 Oct 2025 16:48 PM

Tight Jeans Side Effects ​In Womens: സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ രോ​ഗം പിടിപെടാമെങ്കിലും, സ്ത്രീകളിലാണ് കൂടുതൽ അപകടസാധ്യത. സിന്തറ്റിക്, ഫോം-ഫിറ്റിംഗ് തുണിത്തരങ്ങൾ ബാക്ടീരിയയുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇ-കോളി ബാക്ടീരയയുടെ വളർച്ച.

1 / 5ഇറുകിയ വസ്ത്രധാരണം ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. സംഭവം നിങ്ങൾക്ക് കൂടുതൽ ലുക്ക് നൽകുമെങ്കിലും ആരോ​ഗ്യത്തിന് അത്ര നല്ലതാണെന്ന് പറയാൻ കഴിയില്ല. പ്രത്യേകിച്ച ഇറുകിയ ജീൻസ് ധരിക്കുന്നത്. എത്ര ടൈറ്റാണെങ്കിലും സ്റ്റൈലിനായി കഷ്ട്ടപ്പെട്ട് വലിച്ചുകേറ്റി ജീൻസിട്ടോണ്ട് നടക്കുന്നവരാണ് മിക്ക പെൺകുട്ടികളും ആൺകുട്ടികളും. എന്നാൽ ഇത് എത്രമാത്രം ശരീരത്തെ ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? (Image Credits: Getty Images)

ഇറുകിയ വസ്ത്രധാരണം ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. സംഭവം നിങ്ങൾക്ക് കൂടുതൽ ലുക്ക് നൽകുമെങ്കിലും ആരോ​ഗ്യത്തിന് അത്ര നല്ലതാണെന്ന് പറയാൻ കഴിയില്ല. പ്രത്യേകിച്ച ഇറുകിയ ജീൻസ് ധരിക്കുന്നത്. എത്ര ടൈറ്റാണെങ്കിലും സ്റ്റൈലിനായി കഷ്ട്ടപ്പെട്ട് വലിച്ചുകേറ്റി ജീൻസിട്ടോണ്ട് നടക്കുന്നവരാണ് മിക്ക പെൺകുട്ടികളും ആൺകുട്ടികളും. എന്നാൽ ഇത് എത്രമാത്രം ശരീരത്തെ ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? (Image Credits: Getty Images)

2 / 5

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇറുകിയ ജീൻസുകൾ ധരിക്കുന്നതിലൂടെ നിങ്ങൾക്ക് മൂത്രനാളിയിൽ അണുബാധ (UTI) ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സിന്തറ്റിക്, ഫോം-ഫിറ്റിംഗ് തുണിത്തരങ്ങൾ ബാക്ടീരിയയുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇ-കോളി ബാക്ടീരയയുടെ വളർച്ച.(Image Credits: Getty Images)

3 / 5

ഇറുകിയ ജീൻസ് ദീർഘനേരം ധരിക്കുമ്പോൾ, വായുസഞ്ചാരം പരിമിതപ്പെടുത്തുകയും, ഘർഷണം വർദ്ധിപ്പിക്കുകയും, ഈർപ്പം പിടിച്ചുനിർത്തുകയും ചെയ്യുന്നു. ഇത് ബാക്ടീരിയകൾ വളരുന്നതിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ മൈക്രോക്ലൈമേറ്റ് ബാക്ടീരിയകൾ പെരുകി മൂത്രനാളിയിലേക്കും മൂത്രസഞ്ചിയിലേക്കും പ്രവേശിക്കുകയും ഇത് ഒടുവിൽ വലിയ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. (Image Credits: Getty Images)

4 / 5

പോളിസ്റ്റർ അല്ലെങ്കിൽ സ്പാൻഡെക്സ്-ബ്ലെൻഡ് ജീൻസ് പോലുള്ള സിന്തറ്റിക് തുണിത്തരങ്ങൾ ധരിക്കുന്നവരിലാണ് ഈ അപകടസാധ്യത കൂടുതൽ കണ്ടുവരുന്നത്. കാരണം ഈ തുണിത്തരങ്ങൾ കൂടുതൽ നേരം ചൂടും ഈർപ്പവും പിടിച്ചുനിർത്തുന്നവയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ രോ​ഗം പിടിപെടാമെങ്കിലും, സ്ത്രീകളിലാണ് കൂടുതൽ അപകടസാധ്യത. പ്രത്യേകിച്ച് ആർത്തവവിരാമ സമയത്ത്, കാരണം ഈ സമയത്തുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ സ്വാഭാവിക പ്രതിരോധത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു. (Image Credits: Getty Images)

5 / 5

അതിനാൽ വായുസഞ്ചാരം അനുവദിക്കുന്ന കോട്ടൺ അടിവസ്ത്രങ്ങളും അയഞ്ഞ വസ്ത്രങ്ങളും ധരിക്കുക. പ്രത്യേകിച്ച് ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ കാലാവസ്ഥയിൽ, ദീർഘനേരം ഇറുകിയ ജീൻസ് ധരിക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നനഞ്ഞ വസ്ത്രങ്ങൾ ഉപയോ​ഗിക്കുന്നതും ഇത്തരം രോ​ഗങ്ങൾക്ക് കാരണമാകാറുണ്ട്. (Image Credits: Getty Images)

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം