AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

12th Pay Commission: 12-ാം ശമ്പള പരിഷ്കരണം; 2024 മുതൽ പ്രാബല്യം, പരിഗണനാ വിഷയങ്ങൾ ഇതെല്ലാമാണേ….

12th Pay Commission Terms of Reference: മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതിനാൽ ഈ സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

12th Pay Commission: 12-ാം ശമ്പള പരിഷ്കരണം; 2024 മുതൽ പ്രാബല്യം, പരിഗണനാ വിഷയങ്ങൾ ഇതെല്ലാമാണേ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 07 Mar 2026 | 10:11 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനായി നിയോഗിച്ച പന്ത്രണ്ടാം ശമ്പളകമ്മീഷന്റെ പരിഗണനാവിഷയങ്ങളെ സംബന്ധിച്ച് ഉത്തരവായി. പുതിയ ശമ്പള പരിഷ്കരണത്തിന് 2024 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും.

ശമ്പളവും പെൻഷനും കണക്കാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുനഃപരിശോധിച്ച് ലഘൂകരിക്കുന്നതും പരിഗണനയിൽ വരുമെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നതും സംസ്ഥാനജീവനക്കാർക്ക് ഇല്ലാത്തതുമായ ആനുകൂല്യങ്ങളെപ്പറ്റിയും പഠിക്കണം. ഇവ ലഭ്യമാക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കേണ്ടതുണ്ട്.

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷനായ കമ്മീഷനോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതിനാൽ ഈ സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

മൂന്നുമാസത്തിനുള്ളിൽ നൽകിയാൽ തന്നെ ജൂണിലായിരിക്കും റിപ്പോർട്ട് സമർപ്പിക്കുന്നത്. അതായത്, ശമ്പള പരിഷ്കരണം പുതിയ സർക്കാരാകും നടപ്പിലാക്കേണ്ടത്. ശമ്പള വർധനവിന് പുറമെ പ്രൊമോഷൻ ആനുകൂല്യങ്ങൾ, ലിംഗസമത്വം, കേന്ദ്ര മാതൃകയിലുള്ള ആനുകൂല്യങ്ങൾ എന്നിവയിലും കമ്മീഷൻ വിശദമായ പരിശോധന നടത്തുന്നതാണ്.

ALSO READ: സർക്കാർ ജീവനക്കാർക്ക് ലോട്ടറിയോ? വീടിന് 75 ലക്ഷം രൂപ വരെ, പലിശ വെറും 5 ശതമാനം

 

പ്രധാന പരിഗണനാ വിഷയങ്ങൾ

 

നിലവിലെ ശമ്പളം, ഡിഎ, മറ്റ് അലവൻസുകൾ എന്നിവ പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച ശുപാർശകൾ നൽകുക.

ദീർഘകാലമായി ഒരേ തസ്തികയിൽ തുടരുന്ന ഗസറ്റഡ്, നോൺ-ഗസറ്റഡ് ജീവനക്കാർക്കായി ‘നോൺ-കേഡർ പ്രൊമോഷൻ’ സാധ്യതകൾ പരിശോധിക്കും.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭ്യമായതും എന്നാൽ സംസ്ഥാന ജീവനക്കാർക്ക് ലഭ്യമല്ലാത്തതുമായ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നത് പരിശോധിക്കും.

സ്ത്രീ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലിംഗസമത്വത്തിലധിഷ്ഠിതമായ പുതിയ സേവന വ്യവസ്ഥകൾ നിർദ്ദേശിക്കും.

സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും കമ്മീഷന്റെ പരിഗണനയിൽ വരും.

 

ശമ്പള പരിഷ്കരണത്തിന്റെ പ്രയോജനം ആർക്കൊക്കെ?

 

സംസ്ഥാന സർക്കാർ ജീവനക്കാർ.

എയ്ഡഡ് സ്കൂൾ – കോളേജ് അധ്യാപകർ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ.

സർവകലാശാലാ ജീവനക്കാർ.

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, കാഷ്വൽ സ്വീപ്പർമാർ.

 

Follow Us