AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ahaana Krishna: “അന്ന് ആൺകുട്ടിയോട് സംസാരിച്ചാൽ വലിയ കുറ്റം, അനിയത്തിമാർക്ക് ആ പ്രശ്നമില്ല”; അഹാന കൃഷ്ണ

Ahaana Krishna About Strict Parenting: മൂത്ത കുട്ടിയായിരുന്നതിനാൽ എന്റെ കാര്യത്തിൽ മാതാപിതാക്കൾ കാർക്കശ്യമായിരുന്നു. ഒരു സ്ലീപ് ഓവറിന് പോകാനോ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമൊപ്പം സിനിമയ്ക്ക് പോകാനോ അനുവാദമില്ല. പക്ഷെ അനിയത്തിമാർക്ക് അത് പ്രശ്നമല്ലായിരുന്നു. 15 വയസിൽ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നത് വലിയ കുറ്റമായിരുന്നു വീട്ടിൽ.

Ahaana Krishna: “അന്ന് ആൺകുട്ടിയോട് സംസാരിച്ചാൽ വലിയ കുറ്റം, അനിയത്തിമാർക്ക് ആ പ്രശ്നമില്ല”; അഹാന കൃഷ്ണ
Ahaana KrishnaImage Credit source: Instagram (Ahaana Krishna)
Neethu Vijayan
Neethu Vijayan | Published: 07 Mar 2026 | 09:34 AM

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ കുടുംബം. മക്കളായ നാല് പേരും സമൂഹ മാധ്യമങ്ങളിൽ വളരെയധികം അരാധകരുള്ളവരാണ്. ഇതിൽ അഹാന കൃഷ്ണയ്ക്കാണ് കൂടുതൽ ആരാധകരുള്ളത്. ഇപ്പോഴിതാ തൻ്റെ കുട്ടിക്കാലത്തെക്കുറിച്ചും സഹോദരിമാരുമായുള്ള ബന്ധത്തെക്കുറിച്ചും അഹാന പറഞ്ഞ വാക്കുകളാണ് സമൂ​ഹ മാധ്യമങ്ങളിൽ നിറയുന്നത്. മാതാപിതാക്കൾ തന്നോട് വലിയ കർക്കശകാരായിരുന്നുവെന്നും അനിയത്തിമാർക്ക് അത് പ്രശ്നമായിരുന്നില്ലെന്നും അഹാന പറയുന്നു.

“എനിക്ക് രണ്ടര വയസുള്ളപ്പോഴാണ് ദിയ ജനിക്കുന്നത്. അസൂയ എന്താണെന്ന് തിരിച്ചറിയുന്നതിന് മുൻപേ അവൾ വന്നു. പത്ത് വയസായപ്പോഴേക്കും എനിക്ക് മൂന്ന് സഹോദരിമാരായി. അത് അത് സാധാരണ കാര്യമായിരുന്നു. ദിയ അറ്റൻഷൻ ആഗ്രഹിക്കുന്ന കുട്ടിയായിരുന്നില്ല, അവൾ അങ്ങനെയായിരുന്നില്ലെങ്കിൽ തനിക്ക് അവഗണന നേരിടേണ്ടി വന്നേനെ. വീട്ടിൽ താൻ പറയുന്നത് മാതാപിതാക്കൾ സീരിയസായി എടുക്കാറുള്ളത് എനിക്ക് തുണയായി.” അഹാന പറഞ്ഞു.

ALSO READ: നിമിഷ് രവിയും അഹാനയും വിവാഹിതരാകാന്‍ പോകുന്നു, തീയതി ഇതോ?

മൂത്ത കുട്ടിയായിരുന്നതിനാൽ എന്റെ കാര്യത്തിൽ മാതാപിതാക്കൾ കാർക്കശ്യമായിരുന്നു. ഒരു സ്ലീപ് ഓവറിന് പോകാനോ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമൊപ്പം സിനിമയ്ക്ക് പോകാനോ അനുവാദമില്ല. പക്ഷെ അനിയത്തിമാർക്ക് അത് പ്രശ്നമല്ലായിരുന്നു. 15 വയസിൽ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നത് വലിയ കുറ്റമായിരുന്നു വീട്ടിൽ. എന്നാൽ അനിയത്തിമാർക്ക് അതൊരു പ്രശ്നമായിരുന്നില്ല.

സഹോ​ദരങ്ങൾ ഒരുപാട് ഉള്ളതിൻ്റെ ​ഗുണം ഓരോ ഇമോഷനും പങ്കുവെക്കാൻ നമുക്ക് ആളുണ്ടാകും എന്നതാണ്. എന്റെ അമ്മയ്ക്ക് സുഖമില്ലെങ്കിൽ എനിക്കും സഹോദരങ്ങൾക്കും വിഷമമുണ്ടാകും. എന്റെ ഫ്രണ്ടിന് വിഷമം തോന്നണമെന്നില്ല. എന്നാൽ എന്റെ അതേ വെെകാരികത പങ്കുവെക്കാൻ സഹോദരങ്ങൾക്ക് മാത്രമെ ആകൂ.

അച്ഛന്റെ പ്രിയപ്പെട്ട മകൾ ദിയയാണ്. ഞങ്ങൾ നാല് പേരിൽ എനിക്കും ഇഷാനിക്കും ഹൻസികയ്ക്കുമാണ് കൂടുതൽ സാമ്യതകളുള്ളത്. ദിയ ഞങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ്. ദിയ കുറച്ച് ഉത്തരവാദിത്തം കുറവുള്ള ആളാണ്. ആശങ്ക തീരെയില്ല. ഫോൺ കാണാതെ പോയാൽ ഞാൻ തല ചുറ്റി വീഴും. എന്നാൽ ദിയ ഇങ്ങനെയുള്ള കാര്യങ്ങളിൽ വളരെ കൂൾ ആണ്. ദിയ എന്റെ അച്ഛന്റെ കുടുംബത്തിലെ ആളുകളെ പോലെയാണെന്നും അഹാന വ്യക്തമാക്കി.

Follow Us