AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

French Fries Side Effects: ഫ്രഞ്ച് ഫ്രൈസ് കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

French Fries Dangerous Side Effects: ഉരുളക്കിഴങ്ങ് വറക്കുമ്പോൾ അവ വലിയ അളവിൽ എണ്ണ ആഗിരണം ചെയ്യുകയും കലോറിയും കൊഴുപ്പും ഗണ്യമായി വർദ്ധിക്കുകയും ചെയ്യുന്നു. കടകളിൽ നിന്ന് വാങ്ങുന്ന ഇത്തരം ഫ്രൈകളിൽ പലപ്പോഴും അമിതമായി ഉപ്പ് അടങ്ങിയിട്ടുണ്ട്, ഇത് പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും.

neethu-vijayan
Neethu Vijayan | Updated On: 14 Aug 2025 08:17 AM
ഫ്രഞ്ച് ഫ്രൈസിന് ലോകമെമ്പാടും ഒരുപാട് ആരാധകരാണുള്ളത്. ഉരുളക്കിഴങ്ങിൻ്റെ വേറിട്ട ഈ രൂപം മിക്കവരുടെയും ഇഷ്ടഭക്ഷണമായി മാറിയിരിക്കുകയാണ്. എന്നാൽ അവ ഇടയ്ക്കിടെ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ? കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു വിദഗ്ദ്ധൻ ഉൾപ്പെടെയുള്ള ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം നടത്തിയ പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. (Image Credits: Gettyimages)

1 / 5
ആഴ്ചയിൽ മൂന്നോ അതിലധികമോ തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് ഈ പഠനം പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, ഫ്രഞ്ച് ഫ്രൈസ് പതിവായി കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് വെളിപ്പെടുത്തുന്നു. (Image Credits: Gettyimages)

2 / 5
എന്നാൽ വേവിച്ചതോ, വറുത്തോ ഉരുളക്കിഴങ്ങ് കഴിക്കുന്നവർക്ക് ഈ അപകടസാധ്യത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുളക്കിഴങ്ങിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും, അവ തയ്യാറാക്കുന്ന രീതി ആരോഗ്യപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. (Image Credits: Gettyimages)

3 / 5
ഉരുളക്കിഴങ്ങ് വറക്കുമ്പോൾ അവ വലിയ അളവിൽ എണ്ണ ആഗിരണം ചെയ്യുകയും കലോറിയും കൊഴുപ്പും ഗണ്യമായി വർദ്ധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ കാലക്രമേണ ഉപാപചയ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന സംയുക്തങ്ങളും ഉത്പാദിപ്പിക്കുന്നു. കടകളിൽ നിന്ന് വാങ്ങുന്ന ഇത്തരം ഫ്രൈകളിൽ പലപ്പോഴും അമിതമായി ഉപ്പ് അടങ്ങിയിട്ടുണ്ട്, ഇത് പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. (Image Credits: Gettyimages)

4 / 5
ജനിതകം, ജീവിതശൈലി, ഭക്ഷണക്രമം എന്നിവയുടെ മിശ്രിതമാണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണം. ഒരു ഭക്ഷണം മാത്രം ഈ അവസ്ഥയ്ക്ക് കാരണമാകില്ലെങ്കിലും, വറുത്തതും ഉയർന്ന കാർബ് അടങ്ങിയതുമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഉയർന്ന അപകടസാധ്യതയ്ക്ക് കാരണമാകുമെന്നത് ശ്രദ്ധേയമാണ്. (Image Credits: Gettyimages)

5 / 5