ചൂട് കൂടി, മുടികൊഴിച്ചിൽ തടയാൻ ഇതാണ് ചെയ്യേണ്ടത് | Summer Hair Care Tips, How to Keep Your Hair Healthy and Shiny in the Heat Malayalam news - Malayalam Tv9

Hair Care: ചൂട് കൂടി, മുടികൊഴിച്ചിൽ തടയാൻ ഇതാണ് ചെയ്യേണ്ടത്

Updated On: 

17 Mar 2026 | 12:06 PM

Summer Hair Care Tips: വേനൽക്കാലം ആരംഭിച്ചതോടെ ചർമ്മത്തിനൊപ്പം തന്നെ മുടിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മുടി ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിർത്താൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ...

1 / 5
വേനൽക്കാലത്ത് തലയോട്ടിൽ വിയർപ്പും അഴുക്കും അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. അതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. എന്നാൽ വീര്യം കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കുക.

2 / 5
വെയിൽ കൊണ്ട് മുടി വരളുന്നത് തടയാൻ കണ്ടീഷണർ ഉപയോഗിക്കുന്നത് സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ഈർപ്പം നിലനിർത്താനും ഇത് ഏറെ ഉപകരിക്കുന്നതാണ്.

3 / 5
കറ്റാർവാഴ നീര്, തൈര്, അല്ലെങ്കിൽ മുട്ടയുടെ വെള്ള എന്നിവ മുടിക്ക് നല്ല തിളക്കവും തണുപ്പും നൽകും. അതിനാൽ ആഴ്ചയിലൊരിക്കൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഇത്തരം ഹെയർ മാസ്ക്കുകൾ ഉപയോഗിക്കാം.

4 / 5
വേനൽക്കാലത്ത് ഹെയർ ഡ്രയർ, സ്‌ട്രെയിറ്റനിംഗ് മെഷീൻ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. മുടി മുറുകെ കെട്ടിവെക്കാതെ അയച്ചിടുകയോ ലൂസായി കെട്ടുകയോ ചെയ്യുന്നത് വിയർപ്പ് മൂലം മുടി പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കും.

5 / 5
ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെങ്കിൽ മാത്രമേ മുടിയുടെ ആരോഗ്യവും നിലനിൽക്കൂ. അതിനാൽ ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. (Image Credit: Getty Images)

Follow Us
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു