കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍; ആരാണ് സ്വപ്‌നില്‍ അസ്‌നോദ്ക്കര്‍?
Swapnil Asnodkar Named Kerala Senior Men’s Head Coach: കേരള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി സ്വപ്നിൽ അസ്നോദ്കറിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമിച്ചു. കേരള അണ്ടര്‍ 23 ടീമിന്റെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള അണ്ടര്‍ 23 ടീമിന്റെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻ ഐപിഎൽ താരവും ഗോവ ഓപ്പണറുമായിരുന്ന സ്വപ്നിൽ അസ്നോദ്കറിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമിച്ചു. കേരള അണ്ടര്‍ 23 ടീമിന്റെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള അണ്ടര്‍ 23 ടീമിന്റെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയും, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടുണ്ട്. 2008-ലെ കന്നി ഐപിഎൽ സീസണിൽ ഷെയ്ൻ വോൺ നയിച്ച രാജസ്ഥാൻ റോയൽസിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് സ്വപ്നിൽ അസ്നോദ്കർ (Image Credit Source: Getty Images).

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിനൊപ്പം മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്താൻ അദ്ദേഹത്തിന് സാധിച്ചു. ടൂർണമെന്റ് അവസാനിക്കുമ്പോഴേക്കും 59.71 ശരാശരിയിൽ ഇരുവരും ചേർന്ന് 418 റൺസ് കൂട്ടിച്ചേർത്തു. ആ ടൂർണമെന്റിലെ തന്നെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇത്. രാജസ്ഥാൻ റോയൽസിനായി കളിച്ച അദ്ദേഹം 133.47 സ്ട്രൈക്ക് റേറ്റിൽ ആകെ 311 റൺസ് നേടി.

2008-ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് പോലും വിളിയെത്തുമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ തലകീഴായി മറിഞ്ഞു. പിന്നീട് നടന്ന ഐപിഎല്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതുമില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗോവയ്ക്കായി 88 മത്സരങ്ങളിൽ നിന്ന് 14 സെഞ്ചുറികൾ അടക്കം 5,883 റൺസ് നേടിയിട്ടുണ്ട്.

2017–18 രഞ്ജി ട്രോഫി സീസണിൽ ഗോവയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം അസ്നോദ്കർ ആയിരുന്നു. ആറ് മത്സരങ്ങളിൽ നിന്നായി 369 റൺസാണ് അദ്ദേഹം ആ സീസണിൽ നേടിയത്. റൈറ്റ്-ആം ഓഫ് ബ്രേക്ക് ബൗളർ കൂടിയായിരുന്നു അദ്ദേഹം. 2008 ജൂലൈയിൽ ഇസ്രായേലിലേക്ക് നടന്ന ഇന്ത്യൻ എമർജിങ് പ്ലെയേഴ്സ് ടൂറിലേക്ക് അദ്ദേഹത്തിന് വിളി ലഭിച്ചിരുന്നു.

2019-ൽ ഗോവയുടെ അണ്ടർ 23 ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അദ്ദേഹം ചുമതലയേറ്റെടുത്തു. അമയ് ഖുറൈസിയയുടെ പിന്‍ഗാമിയായാണ് അദ്ദേഹം കേരള ടീമിന്റെ പരിശീലകനാകുന്നത്. അമയ് ഖുറൈസിയയുടെ പിന്‍ഗാമിയായാണ് അദ്ദേഹം കേരള ടീമിന്റെ പരിശീലകനാകുന്നത്. അസ്‌നോദ്ക്കറെ പരിശീലകനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ പരിശീലനത്തില്‍ കേരള ക്രിക്കറ്റ് കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.