AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Railway Update: 20 സർവീസുകൾ, 10 സ്റ്റോപ്പുകൾ! ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് ശബരി സ്പെഷ്യൽ സർവീസ്

Chennai Kollam Sabari Special Train: കേരളത്തിൽ 10 സ്റ്റോപ്പുകളുള്ള ഈ സ്പെഷ്യൽ ട്രെയിൻ ഇരുദിശകളിലേക്കുമായി 20 സർവീസുകളാണ് നടത്തുക. ശബരിമല ദർശനത്തിനായി ചെന്നൈയിൽ നിന്നും, സേലം, ഈറോഡ് ഭാഗത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തർക്ക് ഏറ്റവും കൂടുതൽ ​ഗുണകരമാകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ശബരി സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിങ് നവംബർ 07 ശനിയാഴ്ച (ഇന്ന്) രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. 

Railway Update: 20 സർവീസുകൾ, 10 സ്റ്റോപ്പുകൾ! ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് ശബരി സ്പെഷ്യൽ സർവീസ്
Sabari Special TrainImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 07 Nov 2026 | 07:28 AM

കൊല്ലം: വരാനിരിക്കുന്ന ശബരിമല മണ്ഡലകാല മഹോത്സവം കണക്കിലെടുത്ത് ചെന്നൈ – കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. കേരളത്തിൽ 10 സ്റ്റോപ്പുകളുള്ള ഈ സ്പെഷ്യൽ ട്രെയിൻ ഇരുദിശകളിലേക്കുമായി 20 സർവീസുകളാണ് നടത്തുക. ശബരിമല ദർശനത്തിനായി ചെന്നൈയിൽ നിന്നും, സേലം, ഈറോഡ് ഭാഗത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തർക്ക് ഏറ്റവും കൂടുതൽ ​ഗുണകരമാകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ശബരി സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിങ് നവംബർ 07 ശനിയാഴ്ച (ഇന്ന്) രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ഒരു എസി ഫസ്റ്റ് ക്ലാസ് ടു ടയർ കോച്ച്, രണ്ട് എസി ടു ടയർ കോച്ച്, നാല് എസി ത്രീ ടയർ കോച്ച്, 13 സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെയിനിൻ്റെ കോച്ച് പൊസിഷൻ. ഐആർസിടിസി (IRCTC) ആപ്പ് വഴിയും റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയും ട്രെയിനുകളിലേക്കുള്ള മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താം.

ALSO READ: കൊല്ലം-കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

സമയക്രമവും സ്റ്റോപ്പുകളും

ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് സമയം

ട്രെയിൻ നമ്പർ 06117 ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ നവംബർ 19 മുതൽ ജനുവരി 21 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുക. വ്യാഴാഴ്ചകളിൽ രാത്രി 11:40ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേന്ന് വൈകിട്ട് 04:30നാണ് കൊല്ലത്തെത്തുക. വെള്ളിയാഴ്ച രാവിലെ തിരുപ്പൂർ, പൊതനൂർ വഴി പാലക്കാട് എത്തുന്ന ട്രെയിനിന് കേരളത്തിൽ ആകെ 10 സ്റ്റോഷനുകളിലാണ് സ്റ്റോപ്പുകളാണുള്ളത്.

പാലക്കാട് -09:30, തൃശൂർ -11:07, ആലുവ -12:00, എറണാകുളം ടൌൺ -12:30, കോട്ടയം -01:37, ചങ്ങനാശേരി -01:56, തിരുവല്ല -02:10, ചെങ്ങന്നൂർ -02:23, മാവേലിക്കര -02:35, കായംകുളം -02:45, കൊല്ലം -04:30 എന്നിങ്ങനെയാണ് കേരളത്തിലുള്ള സ്റ്റോപ്പുകളിൽ ശബരി എക്സ്പ്രെസ് എത്തുന്ന സമയക്രമം.

കൊല്ലം – ചെന്നൈ എഗ്മോർ എക്സ്പ്രസ് സമയം

ട്രെയിൻ നമ്പർ 06118 കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ നവംബർ 20 മുതൽ ജനുവരി 22 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുക. വെള്ളിയാഴ്ചകളിൽ വൈകീട്ട് 06:45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12:30നാണ് ചെന്നൈയിലെത്തിച്ചേരും. കായംകുളം -07:15, മാവേലിക്കര -07 :32, ചെങ്ങന്നൂർ 07:42, തിരുവല്ല 07:44, ചങ്ങനാശേരി 07:55, കോട്ടയം 08:12, എറണാകുളം ടൌൺ 09:40, ആലുവ 10:07, തൃശൂർ 11:20, പാലക്കാട് 01:30 എന്നിങ്ങനെയാണ് തിരിച്ചുള്ള സർവീസിലെ സമയക്രമം.

English Summary:

Southern Railway Announces Special Train In Chennai Kollam Route Ahead Of Sabarimala Mandalakalam Season. Advanced ticket reservations are now open.

Follow Us