AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Swasika: ‘ഡ്രസിന്റെ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ആയി; ആരൊക്കെയോ മൊബൈലില്‍ പകര്‍ത്തി; ഇന്നും ആ വീഡിയോ തപ്പാറുണ്ട്’: സ്വാസിക

Swasika :ആ വീഡിയോ ഇപ്പോഴും ആരെങ്കിലും അപ്പ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് താന്‍ നോക്കാറുണ്ടെന്നും എന്നാല്‍ അവിടെയുണ്ടായിരുന്നവരെല്ലാം നല്ല മനുഷ്യര്‍ ആയതിനാല്‍ വിവേകത്തോടെയാണ് പെരുമാറിയതെന്നും സ്വാസിക പറയുന്നുണ്ട്.

Sarika KP
Sarika KP | Updated On: 28 Mar 2025 | 04:12 PM
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി സ്വാസിക. സിനിമയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ സുപരിചിതയായ താരമാണ് സ്വാസിക. പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയ നടി ​ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. സ്വാസികയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തി. (Image Credits:Instagram)

1 / 5
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.  ഭർത്താവ് പ്രേമിനൊപ്പമുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്വാസിക പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2 / 5
ഒരു പരിപാടിക്ക് പോയപ്പോൾ പിരിയഡ്‌സ് ആയ അനുഭവമാണ് താരം പങ്കുവച്ചത്. 'പീരിയഡ്‌സ് ആയ സമയത്താണ് ഒരു ഫങ്ഷന് പോയത്. വളരെ പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോയത്. എന്നാൽ പിന്നീട് പീരിയഡ്‌സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി എന്നാണ് സ്വാസിക പറയുന്നത്.

3 / 5
ഇത് കണ്ട് എല്ലാവരും അയ്യോ മോളേ എന്നൊക്കെ പറഞ്ഞപ്പോൾ താൻ വല്ലാതെയായെന്നും സ്വാസിക പറയുന്നു. ആളുകൾ മാത്രമാണെങ്കിൽ പ്രശ്നമില്ല. പക്ഷേ ക്യാമറയും ഉണ്ടായതുകൊണ്ട് ആശങ്ക തോന്നിയെന്നാണ് താരം പറയുന്നത്. താൻ ആരൊക്കെയോ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ടിരുന്നുവെന്നാണ് സ്വാസിക പറയുന്നത്.

4 / 5
പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ലെന്നും സ്വാസിക പറയുന്നുണ്ട്. ആ വീഡിയോ ഇപ്പോഴും ആരെങ്കിലും അപ്പ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് താന്‍ നോക്കാറുണ്ടെന്നും എന്നാല്‍ അവിടെയുണ്ടായിരുന്നവരെല്ലാം നല്ല മനുഷ്യര്‍ ആയതിനാല്‍ വിവേകത്തോടെയാണ് പെരുമാറിയതെന്നും സ്വാസിക പറയുന്നുണ്ട്.

5 / 5