വർക്കൗട്ടുകൾക്കിടയിൽ ശരീരത്തിന് എത്രത്തോളം വിശ്രമം ആവശ്യമാണ്? അറിയേണ്ട കാര്യങ്ങൾ | The Importance of Rest in Fitness: How Long Should You Wait Between Workouts? Malayalam news - Malayalam Tv9

വർക്കൗട്ടുകൾക്കിടയിൽ ശരീരത്തിന് എത്രത്തോളം വിശ്രമം ആവശ്യമാണ്? അറിയേണ്ട കാര്യങ്ങൾ

Updated On: 

08 Oct 2026 | 01:16 PM

Why Taking a Break Between Workouts is Important for Your Body: പെട്ടന്ന് മസിൽ ഉണ്ടാക്കാം എന്ന് കരുതി എല്ലാ ദിവസവും വർക്കൗട്ട് ചെയ്യാമെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വിശ്രമം അനാവശ്യമാണെന്ന് കരുതരുത്. കാരണം പേശികളുടെ റിക്കവറിക്കും ഊർജ്ജം വീണ്ടെടുക്കാനും വിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ. എത്രത്തോളം വിശ്രമം വേണമെന്നത് വ്യായാമത്തിൻ്റെ കാഠിന്യം, ചെയ്യുന്ന രീതി, ഉറക്കം എന്നിവയെ ആശ്രയിച്ചിരിക്കും.

1 / 5
കഠിനമായ വ്യായാമങ്ങൾ, പ്രത്യേകിച്ച് വെയ്റ്റ് ട്രെയിനിങ് പേശികളിൽ വലിയ സമ്മർദ്ദം ഉണ്ടാക്കും. വിശ്രമ സമയത്താണ് ഈ പേശികൾ പൂർണ്ണമായും റിക്കവറി കൈവരിക്കുന്നത്. ഒരേ പേശികൾക്ക് തുടർച്ചയായി കഠിനമായ വ്യായാമം നൽകുന്നത് പരിക്കുകൾക്ക് കാരണമാകും. അതിനാൽ ഊർജ്ജവും സ്റ്റാമിനയും നിലനിർത്താൻ വർക്കൗട്ടുകൾക്കിടയിൽ കൃത്യമായ വിശ്രമം അനിവാര്യമാണ്. (Image Credit source: Getty Images)

2 / 5
മുഴുവൻ ശരീരത്തിനും വേണ്ടിയുള്ള കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്നവർക്ക് ഒരേ പേശികൾക്ക് വീണ്ടും വ്യായാമം നൽകുന്നതിന് മുൻപ് ഏകദേശം 48 മണിക്കൂർ വിശ്രമം ആവശ്യമാണ്. ഉദാഹരണത്തിന്, തിങ്കളാഴ്ച നിങ്ങൾ ചെസ്റ്റ് വർക്കൗട്ട് ചെയ്താൽ, ബുധനാഴ്ചയോ വ്യാഴാഴ്ചയോ മാത്രമേ വീണ്ടും ആ മസിൽ ഗ്രൂപ്പിന് വ്യായാമം നൽകാവു.

3 / 5
എല്ലാ വ്യായാമങ്ങൾക്കും വിശ്രമം നിർബന്ധമില്ല. നടത്തം, സൈക്ലിംഗ് തുടങ്ങിയ ലളിതമായ വ്യായാമങ്ങൾ ദിവസവും ചെയ്യാവുന്നതാണ്. എന്നാൽ കഠിനമായ എച്ച്.ഐ.ഐ.ടി വർക്കൗട്ടുകൾക്കും, വെയ്റ്റ് ട്രെയിനിംഗിനും ശേഷം ശരീരത്തിന് കൂടുതൽ സമയം വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. പേശികൾക്ക് കടുത്ത വേദനയുണ്ടെങ്കിൽ വിശ്രമം ഉറപ്പാക്കണം.

4 / 5
ജിമ്മിൽ പോകാതിരിക്കുന്നത് മാത്രമല്ല വിശ്രമം, നല്ല ഉറക്കവും പ്രധാനമാണ്. ഉറങ്ങുമ്പോഴാണ് പേശികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നത്. ഒരു ദിവസം 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. ഇതിനൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയ ഭക്ഷണവും കൃത്യമായി കഴിക്കണം.

5 / 5
തുടർച്ചയായ പേശി വേദന, പെട്ടെന്നുള്ള ക്ഷീണം, ഉറക്കക്കുറവ്, വ്യായാമം ചെയ്യാനുള്ള മടി എന്നിവ ശരീരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്നതിൻ്റെ സൂചനകളാണ്. ജിമ്മിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനേക്കാൾ, വ്യായാമവും വിശ്രമവും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു