ആർക്കും ഇതറിയില്ല; തിരുവാതിര വ്രതം ഇങ്ങനെ അനുഷ്ഠിച്ചാൽ ഇരട്ടി ഫലം! | Thiruvathira 2026 vratham hidden secret no one know about that If observe Thiruvathira fast like this, you will get double the results Malayalam news - Malayalam Tv9

Thiruvathira 2026: ആർക്കും ഇതറിയില്ല; തിരുവാതിര വ്രതം ഇങ്ങനെ അനുഷ്ഠിച്ചാൽ ഇരട്ടി ഫലം!

Published: 

29 Dec 2025 | 12:16 PM

Thiruvathira 2026: മുറ്റത്ത് വിളക്ക് തെളിയിച്ച് ഗണപതി സ്തുതി പാടുന്നതും നല്ലതാണ്. അതുപോലെ തന്നെ സ്ത്രീകൾ മുടക്കാൻ പാടില്ലാത്ത മറ്റൊന്നാണ്...

1 / 6ധനുമാസത്തിലെ തിരുവാതിരക്ക് ഇനി ദിനങ്ങൾ മാത്രം. ദീർഘമാംഗല്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും സ്ത്രീകൾക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും പുണ്യകരമായ ഒരു വ്രതമാണ് തിരുവാതിര. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിര. അതിനാൽ ഈ ദിനത്തിൽ ഭഗവാൻ ശിവനെ ആരാധിക്കുന്നത് ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും സമ്പത്തിനും സമൃദ്ധിക്കും കാരണമാകും. ഹിന്ദു വിശ്വാസപ്രകാരം അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ധനുമാസത്തിൽ വരുന്ന തിരുവാതിര. (PHOTO: TV9 Network)

ധനുമാസത്തിലെ തിരുവാതിരക്ക് ഇനി ദിനങ്ങൾ മാത്രം. ദീർഘമാംഗല്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും സ്ത്രീകൾക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും പുണ്യകരമായ ഒരു വ്രതമാണ് തിരുവാതിര. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിര. അതിനാൽ ഈ ദിനത്തിൽ ഭഗവാൻ ശിവനെ ആരാധിക്കുന്നത് ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും സമ്പത്തിനും സമൃദ്ധിക്കും കാരണമാകും. ഹിന്ദു വിശ്വാസപ്രകാരം അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ധനുമാസത്തിൽ വരുന്ന തിരുവാതിര. (PHOTO: TV9 Network)

2 / 6

വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ദീർഘായുസ്സിനും കന്യകകൾ ജീവിതത്തിൽ നല്ല ഭർത്താവിനെ ലഭിക്കുന്നതിന് വേണ്ടിയാണ് തിരുവാതിര അനുഷ്ഠിക്കുന്നത്. മാത്രമല്ല ആദ്യമായി തിരുവാതിര വ്രതം നോറ്റത് പാർവതി ദേവിയാണ് എന്നതും ഈ സങ്കല്പവും വ്രതവുമായി ബന്ധപ്പെട്ട പ്രാധാന്യം വർദ്ധിക്കുന്നു. ഇത്തവണത്തെ തിരുവാതിര വരുന്നത് പുതുവർഷത്തിൽ ജനുവരി മൂന്നാം തീയതിയാണ്. (PHOTO: TV9 Network)

3 / 6

മാത്രമല്ല തിരുവാതിരയുടെ തലേദിവസമായ മകയിരം അനുഷ്ഠിക്കുന്നതും നല്ലതാണ്. സന്താനങ്ങളുടെ ഉയർച്ചയ്ക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി മകയിരം അനുഷ്ഠിക്കുന്നത് നല്ലതായി കണക്കാക്കുന്നു. തിരുവാതിര ദിനത്തിൽ ഗണപതി പാർവതി പരമശിവൻ എന്നീ ദേവതകളെ ആരാധിക്കുന്നത് വളരെ നല്ലതാണ്. (PHOTO: TV9 Network)

4 / 6

ഈ ദിവസത്തിൽ എട്ടങ്ങാടി എന്ന നേദ്യം ഈ ദേവതകൾക്ക് സമർപ്പിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. മകയിരം നക്ഷത്രദിവസം സന്ധ്യാസമയത്താണ് എട്ടങ്ങാടി ദേവന്മാർക്കും ദേവതയ്ക്കുമായി സമർപ്പിക്കേണ്ടത്. മാത്രമല്ല ആ ദിവസത്തിൽ ലഘു ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അരി ഭക്ഷണം പൂർണമായി ഒഴിവാക്കാം. (PHOTO: TV9 Network)

5 / 6

കപ്പ ഗോതമ്പ് കുറുക്കിയത് എന്നിവയൊക്കെ കഴിക്കാവുന്നതാണ്. മകയിരം നോക്കുന്നത് മക്കൾക്കും തിരുവാതിര നോൽക്കുന്നത് ഭർത്താവിനും എന്നാണ് പ്രമാണം. എട്ടങ്ങാടി നിവേദിക്കുമ്പോൾ മുറ്റത്തെ വിളക്ക് തെളിയിച്ച് ഗണപതി സ്തുതി പാടുന്നതും നല്ലതാണ്. അതുപോലെ തന്നെ സ്ത്രീകൾ മുടക്കാൻ പാടില്ലാത്ത മറ്റൊന്നാണ് പാതിരാപ്പൂ ചൂടൽ. അതിരാവിലെയാണ് ദശപുഷ്പങ്ങൾ ചേർത്ത് ഒരുക്കിയ പാതിരാപ്പൂ ചൂടേണ്ടത്. ഓരോ പുഷ്പത്തിനും ഓരോ ഫലങ്ങൾ എന്നാണ് വിശ്വാസം.(PHOTO: TV9 Network)

6 / 6

കറുക – ആധിവ്യാധി നാശം,പൂവാങ്കുരുന്നില – ദാരിദ്ര ദുഃഖശമനം,നിലപ്പന- പാപനാശം,കയ്യോന്നി- പഞ്ചപാപശമനം,മുക്കുറ്റി – ഭർത്തൃസുഖം, പുത്രസിദ്ധി,തിരുതാളി – സൗന്ദര്യ വർദ്ധനവ്,ഉഴിഞ്ഞ – അഭീഷ്ടസിദ്ധി,ചെറുള- ദീർഘായുസ്സ്,മുയൽ ചെവിയൻ – മംഗല്യസിദ്ധി,കൃഷ്ണക്രാന്തി (വിഷ്ണുക്രാന്തി) – വിഷ്ണു പ്രീതി(PHOTO: TV9 Network)

ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
ഇനാനും ആരോണും; U19 ലോകകപ്പിലെ മലയാളികൾ
അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍