തിരുവോണം ബമ്പര്‍ കിട്ടിയാല്‍ സമാധാനം പോകുമെന്ന് പേടിയുണ്ടോ? ഈ ടിപ്‌സ് പരീക്ഷിക്കാം | Thiruvonam Bumper Result 2025, draw will be held on October 4th, what should you do to have peace of mind if win a prize Malayalam news - Malayalam Tv9

Thiruvonam Bumper 2025: തിരുവോണം ബമ്പര്‍ കിട്ടിയാല്‍ സമാധാനം പോകുമെന്ന് പേടിയുണ്ടോ? ഈ ടിപ്‌സ് പരീക്ഷിക്കാം

Updated On: 

03 Oct 2025 20:22 PM

Thiruvonam Bumper Draw Result On 4th October 2025: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ നടക്കും. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനമായ ഒരു കോടി രൂപയും, മൂന്നാം സമ്മാനമായ 50 ലക്ഷം രൂപയും 20 പേര്‍ക്ക് വീതം ലഭിക്കും

1 / 5തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ നടക്കും. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനമായ ഒരു കോടി രൂപയും, മൂന്നാം സമ്മാനമായ 50 ലക്ഷം രൂപയും 20 പേര്‍ക്ക് വീതം ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് നാലാം സമ്മാനം. സെപ്തംബര്‍ 27നാണ് നറുക്കെടുപ്പ് ആദ്യം നിശ്ചയിച്ചിരുന്നത് (Image Credits: statelottery.kerala.gov.in)

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ നടക്കും. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനമായ ഒരു കോടി രൂപയും, മൂന്നാം സമ്മാനമായ 50 ലക്ഷം രൂപയും 20 പേര്‍ക്ക് വീതം ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് നാലാം സമ്മാനം. സെപ്തംബര്‍ 27നാണ് നറുക്കെടുപ്പ് ആദ്യം നിശ്ചയിച്ചിരുന്നത് (Image Credits: statelottery.kerala.gov.in)

2 / 5

എന്നാല്‍ കനത്ത മഴ, ലോട്ടറി ബന്ദ് എന്നിവ മൂലം വില്‍പന കാര്യമായി നടക്കാത്തതിനാല്‍ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു. തിരുവോണം ബമ്പര്‍ എടുത്തവരെല്ലാം പ്രതീക്ഷയിലാണ്. ബമ്പറടിച്ചാല്‍ എന്തു ചെയ്യണമെന്ന മനക്കോട്ട പലരും കെട്ടുന്നുണ്ടാകാം (Image Credits: facebook.com/KNBalagopalCPIM)

3 / 5

കോടികള്‍ കൈയില്‍ കിട്ടുമ്പോള്‍ സമാധാനം പോകുമോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ടാകാം. ബമ്പര്‍ ലഭിച്ചതിന് ശേഷം ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം. ബമ്പറടിച്ചാല്‍ വിവരം പരസ്യമാക്കാതിരിക്കുന്നതാണ് ഉചിതം. വിശ്വാസമുള്ളവരോട് മാത്രം വിവരം പങ്കിടുക. എത്രയും വേഗം ആവശ്യമായ രേഖകള്‍ സഹിതം ബമ്പര്‍ ബാങ്കില്‍ ഹാജരാക്കുക (Image Credits: statelottery.kerala.gov.in)

4 / 5

ബമ്പറടിച്ചത് പരസ്യമായാല്‍, പലരും സമീപിച്ചേക്കാം. നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ബിസിനസ് ഐഡിയകളുമായി ആരെങ്കിലും എത്തിയാല്‍ പല തവണ ചിന്തിക്കുക. ചില നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍ ചതിക്കുഴികളുണ്ടാകുമെന്ന് ഓര്‍ക്കുക (Image Credits: statelottery.kerala.gov.in)

5 / 5

ബമ്പറിന്റെ നികുതി രീതികളെക്കുറിച്ചും ധാരണയുണ്ടാകണം. പണം എന്ത് ചെയ്യണമെന്ന് സാവധാനം മാത്രം തീരുമാനമെടുക്കുക. എടുക്കുന്ന തീരുമാനങ്ങള്‍ ഉചിതമായിരിക്കണം. സാമ്പത്തിക മാനേജ്‌മെന്റാണ് പ്രധാനം (Image Credits: facebook.com/KNBalagopalCPIM)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും