തമിഴ്‌നാട്ടില്‍ തക്കാളിക്ക് 80 രൂപ; കേരളത്തിലും വില ഉയരുമോ? | Tomato prices cross 80 in Tamil Nadu how will this impact Kerala ahead of Onam Malayalam news - Malayalam Tv9

Tomato Price Hike: തമിഴ്‌നാട്ടില്‍ തക്കാളിക്ക് 80 രൂപ; കേരളത്തിലും വില ഉയരുമോ?

Published: 

15 Aug 2025 11:37 AM

Tomato Price Hike In Tamil Nadu: തക്കാളിയുടെ വില കുറച്ചുനാളുകള്‍ കൂടി ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ തക്കാളി കൃഷിയെ സാരമായി തന്നെ ബാധിച്ചു. ഇത് വിളവ് കുറയുന്നതിനും വിലക്കയറ്റത്തിനും കാരണമായി.

1 / 5പല വിഭവങ്ങള്‍ തയാറാക്കുന്നതിനും ആളുകള്‍ തക്കാളി ഉപയോഗിക്കുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിലവില്‍ തക്കാളി വില കുതിച്ചുയരുകയാണ്. മൊത്തവ്യാപാര ചന്തയായ കോയമ്പേടില്‍ തക്കാളി വില 65 രൂപയായി. (Image Credits: PTI)

പല വിഭവങ്ങള്‍ തയാറാക്കുന്നതിനും ആളുകള്‍ തക്കാളി ഉപയോഗിക്കുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നിലവില്‍ തക്കാളി വില കുതിച്ചുയരുകയാണ്. മൊത്തവ്യാപാര ചന്തയായ കോയമ്പേടില്‍ തക്കാളി വില 65 രൂപയായി. (Image Credits: PTI)

2 / 5

തക്കാളിയുടെ വില ചില്ലറ വിപണികളില്‍ 80 രൂപയാണ്. കര്‍ണാടക, ആന്ധാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഊട്ടിയില്‍ നിന്നും വരുന്ന തക്കാളിയുടെ അളവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണം. (Image Credits: Dejan Patic/Stockbyte/Getty Images)

3 / 5

തക്കാളിയുടെ വില കുറച്ചുനാളുകള്‍ കൂടി ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ തക്കാളി കൃഷിയെ സാരമായി തന്നെ ബാധിച്ചു. ഇത് വിളവ് കുറയുന്നതിനും വിലക്കയറ്റത്തിനും കാരണമായി. (Image Credits: Unsplash)

4 / 5

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ തക്കാളി ക്ഷാമം നേരിടുന്നതിനാല്‍ ഇവയെ ആശ്രയിച്ച് കഴിയുന്ന കേരളത്തില്‍ വില വര്‍ധനവിന് സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

5 / 5

നിലവില്‍ 40 രൂപയും അതിനുള്ളിലുമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു കിലോ തക്കാളിയ്ക്ക് വില വരുന്നത്. എന്നാല്‍ ഓണം പ്രമാണിച്ച് പച്ചക്കറികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നത് തക്കാളി വില ഉയരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തല്‍.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും