AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അഞ്ച് ലക്ഷം രൂപ എടുക്കാനുണ്ടേല്‍ സ്വന്തമാക്കാന്‍ പറ്റുന്ന അഞ്ച് കാറുകള്‍ ഇതാ…

Top Five Cars Under 5 Lakh In 2026 : ​എൻട്രി ലെവൽ കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യതയാണ് എല്ലാ കാലത്തും ലഭിക്കാറ്. അതിന് കാരണം മറ്റൊന്നുമല്ല സാധാരണക്കാരും മധ്യ വർഗ്ഗത്തിൽ ഉള്ളവരുമാണ് ഇന്ത്യൻ ജനസംഖ്യയിൽ കൂടുതലും. അവർക്ക് പലപ്പോഴും താങ്ങാൻ ആകുന്ന വിലയാണ് അഞ്ച് ലക്ഷം. 5 ലക്ഷം രൂപ ബഡ്ജറ്റിൽ സ്വന്തമാക്കാൻ കഴിയുന്ന 5 വ്യത്യസ്ത മോഡൽ കാറുകളും അവയുടെ പ്രധാന സവിശേഷതകളും ഒന്ന് നോക്കാം.

Amal KV
Amal KV | Updated On: 15 Jul 2026 | 10:43 PM
 5 ലക്ഷത്തിൽ താഴെ വില വരുന്ന വാഹനങ്ങളിൽ ഏറ്റവും പ്രചാരമുള്ള കാർ മോഡലാണ്  മാരുതിയുടെ ഓൾട്ടോ (Maruti Alto). നിലവിൽ ഓൾട്ടോയുടെ K 10 എന്ന വേർഷനാണ് വിപണിയിൽ ലഭ്യമാകുന്നത്.   998 ക്യുബിക് കപ്പാസിറ്റിയിൽ എത്തുന്ന ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 3.69 ലക്ഷം  രൂപമുതലാണ് ആരംഭിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന് പരിഗണിക്കാൻ കഴിയുന്ന ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്ലി ആയ  കാറുകളിൽ ഒന്നാണ്  ഇത്.  (Image Credits to Social Media)

1 / 5
അടുത്തത്  മാരുതിയുടെ തന്നെ  എസ്പ്രസോ  ( S-Presso) എന്ന മോഡൽ ആണ്. ഓൾട്ടോയെക്കാൾ വലിപ്പമുള്ള ഈ വാഹനവും 998 സിസിയിൽ ആണ് എത്തുന്നത്. 3.49 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില വരുന്നത്. ഓൾട്ടോയെ അപേക്ഷിച്ച് ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന് കൂടുതലുണ്ട്. സിഎൻജി  വേർഷനിലും വാഹനം ലഭ്യമാണ്. ആവറേജ് 20 കിലോമീറ്റർ മൈലേജ് ഈ കാറിന് ലഭിക്കും.

2 / 5
അടുത്തത് ടാറ്റയുടെ ടിയാഗോ (Tata Tiago) മോഡൽ ആണ്. ഈ അടുത്തിടയ്ക്കാണ് ടാറ്റാ  ടിയാഗോയുടെ പുതിയ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചത്. വാഹനത്തിന്റെ എക്സ് ഷോറൂം വില 4.69 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ഏറ്റവും ചെറിയ  കാറുകളിൽ ഒന്നാണ് ടിയാഗോ. ചെറുതാണ് എന്നതുകൊണ്ട് സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും കമ്പനി ഈ മോഡലിൽ വരുത്തിയിട്ടില്ല.1.2 ലിറ്റർ 1199 സിസി കരുത്തുള്ള എൻജിനാണ്  വാഹനത്തിൽ ഉള്ളത്.

3 / 5
കോംപാക്ട് എസ്‌യുവി എന്നാണ് ക്വിഡ് (Kwid) എന്ന വാഹനത്തെ കമ്പനി വിശേഷിപ്പിക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും സ്പോട്ടി ലുക്ക് ഉള്ള വാഹനവും ഇത് തന്നെയാണ്. 4.52 ലക്ഷം  രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 1 ലിറ്റർ 999 സിസി എൻജിൻ കാരുത്തിൽ ആണ് വാഹനം എത്തുന്നത്. 18 മുതൽ 22 കിലോമീറ്റർ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

4 / 5
അടുത്ത മോഡൽ മാരുതിയുടെ തന്നെ സെലേറിയോ (Celerio) ആണ്.  മാരുതിയുടെ മറ്റൊരു ജനപ്രിയ മോഡലായ ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 4.69 ലക്ഷം രൂപ മുതലാണ്. സെലേറിയോയുടെ ഓട്ടോമാറ്റിക് മോഡലുകൾക്ക്  ആവശ്യക്കാർ ഏറെയാണ്. ആദ്യ മോഡലിൽ നിന്ന് പ്രകടമായ രീതിയിൽ ഫേസ് ലിഫ്റ്റ് നടത്തിയ പുതിയ വാഹനമാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. 1000 സിസിയിൽ താഴെ വരുന്ന മാരുതിയുടെ വിശ്വസ്ത എൻജിൻ തന്നെയാണ് ഈ വാഹനത്തിലും ഉള്ളത്.

5 / 5
Follow Us