പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, മികച്ച സർക്കാർ പദ്ധതികൾ ഇവയെല്ലാം... | Top government schemes for girl child in India, Everything you need to know Malayalam news - Malayalam Tv9

Government Schemes: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, മികച്ച സർക്കാർ പദ്ധതികൾ ഇവയെല്ലാം…

Published: 

16 Oct 2025 13:38 PM

Government Financial Schemes for Girl Child: ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള ചില കേന്ദ്ര സർക്കാർ പദ്ധതികൾ പരിചയപ്പപെടാം...

1 / 5ബേട്ടി ബച്ചാവോ ബേട്ടി പഠാവോ: പെൺകുട്ടികളുടെ  വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ൽ  പദ്ധതിക്ക് തുടക്കമിട്ടു. പെൺകുട്ടികളുടെ സ്കൂൾ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സ്കോളർഷിപ്പുകൾ നൽകുന്നു. (Image Credit: Getty Images)

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ: പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ൽ പദ്ധതിക്ക് തുടക്കമിട്ടു. പെൺകുട്ടികളുടെ സ്കൂൾ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സ്കോളർഷിപ്പുകൾ നൽകുന്നു. (Image Credit: Getty Images)

2 / 5

സുകന്യ സമൃദ്ധി യോജന: പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതി. 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായി പോസ്റ്റ് ഓഫീസുകളിലോ അംഗീകൃത ബാങ്കുകളിലോ അക്കൗണ്ട് തുറക്കാം. 250 മുതൽ നിക്ഷേപം തുടങ്ങാം. (Image Credit: Getty Images)

3 / 5

ബാലിക സമൃദ്ധി യോജന: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികളെ സഹായിക്കുന്നതിനായി 1997-ൽ അവതരിപ്പിച്ച പദ്ധതിയാണിത്. ജനന സമയത്ത് 500 രൂപ, തുടർന്ന് പത്താം ക്ലാസ് വരെ പ്രതിവർഷം 300 മുതൽ 1,000 രൂപ വരെ സ്കോളർഷിപ്പുകൾ നൽകുന്നു. (Image Credit: Getty Images)

4 / 5

CBSE ഉഡാൻ സ്കോളർഷിപ്പ് പ്രോഗ്രാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ പെൺകുട്ടികളെ എഞ്ചിനീയറിംഗ് പഠനത്തിനായി പ്രോത്സാഹിപ്പിക്കുന്നു. സൗജന്യ പഠന വിഭവങ്ങൾ, മെന്റർഷിപ്പ്, പിയർ-ലേണിംഗ് അവസരങ്ങൾ എന്നിവ ലഭ്യം. (Image Credit: Getty Images)

5 / 5

സെക്കൻഡറി വിദ്യാഭ്യാസത്തിനായി പെൺകുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള ദേശീയ പദ്ധതി, 14-നും 18-നും ഇടയിൽ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ്ഗ പെൺകുട്ടികൾക്കാണ് ആനുകൂല്യം. 3,000 രൂപ പെൺകുട്ടിയുടെ പേരിൽ സ്ഥിര നിക്ഷേപമായി (FD) നിക്ഷേപിക്കുന്നു. ഈ തുക 18 വയസ്സ് പൂർത്തിയാകുമ്പോൾ പിൻവലിക്കാം. (Image Credit: Getty Images)

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം